ജർമൻ സർട്ടിഫിക്കറ്റ് കോഴ്സിനും ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു
ജർമൻ പഠന വകുപ്പ് നടത്തുന്ന ജർമൻ സർട്ടിഫിക്കറ്റ് കോഴ്സിനും ജർമൻ ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. ജർമൻ സർട്ടിഫിക്കറ്റ് കോഴ്സിന് അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. ജർമൻ ഡിപ്ലോമ കോഴ്സിന് അംഗീകൃത സർവകലാശാല ബിരുദതോടൊപ്പം കേരള സർവകലാശാല ജർമൻ പഠന വകുപ്പ് നടത്തുന്ന ജർമൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ സർവകലാശാല അംഗീകൃത തത്തുല്യ യോഗ്യത. അപേക്ഷാഫോറം ജർമൻ പഠന വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കും അപേക്ഷ ഫീസ് 25 രൂപയും രജിസ്ട്രേഷൻ ഫീസ് 100 രൂപയുമാണ്.പൂരിപ്പിച്ച അപേക്ഷകൾ 12 വരെയും 50 രൂപ പിഴയോടെ 20 വരെയും 250 രൂപ പിഴയോടെ 26 വരെയും പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള ജർമൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കും.
പ്രാക്ടിക്കൽ പരീക്ഷ
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10,11 തീയതികളിൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തുന്നു. വിശദവിവരം വെബ്സൈറ്റിൽ
പരീക്ഷാഫലങ്ങൾ
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് & കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി, 2015,2014,2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സിആർസിബിസിഎസ് ബികോം കൊമേഴ്സ് & ടൂറിസം & ട്രാവൽ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 15.
സൂക്ഷ്മപരിശോധന
ഫെബ്രുവരിയിൽ നടത്തിയ എൽഎൽബി ഇന്റഗ്രേറ്റഡ് ഒൻപതാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾ ടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ എട്ടു മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാക്കേണ്ടതാണ് .
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകൾക്കും റഷ്യൻ ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. റഷ്യൻ സർട്ടിഫിക്കറ്റ്,
ന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകൾക്ക് പ്ലസ് ടു/ പ്രീഡിഗ്രി ആണ് യോഗ്യത. ഡിപ്ലോമ കോഴ്സിന് കേരള സർവകലാശാല റഷ്യൻ പഠന വകുപ്പ് നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ സർവകലാശാല അംഗീകൃത തത്തുല്യ യോഗ്യത. അപേക്ഷാഫോറം റഷ്യൻ പഠന വകുപ്പിൽ നിന്നും നേരിട്ട് ലഭിക്കും.അപേക്ഷ ഫീസ് 25 രൂപയും രജിസ്ട്രേഷൻ ഫീസ് 100 രൂപയുമാണ്.പൂരിപ്പിച്ച അപേക്ഷകൾ 12 വരെയും 50 രൂപ പിഴയോടെ 20 വരെയും 250 രൂപ പിഴയോടെ 26 വരെയും പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കും.