ഒന്നാം സെമസ്റ്റർ യുജി മൂല്യനിർണയ ക്യാന്പ്; 23ന് ക്ലാസുകൾക്ക് അവധി
ഒന്നാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) നവംബർ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 23ന് നടക്കും. അന്നേദിവസം എല്ലാ അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും 23ന് റഗുലർ ക്ലാസുകൾ സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ ഉത്തരവിറക്കി. ക്യാന്പിന്റെ വിവരങ്ങൾ അറിയാൻ ചെയർമാൻമാരുമായി ബന്ധപ്പെടണം. വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകർ അന്ന് രാവിലെ പത്തിന് ക്യാന്പിലെത്തി ഉത്തരവ് കൈപ്പറ്റി പങ്കെടുക്കണം.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളിലെ ഇലക്ട്രോണിക്സ് അധ്യാപകർ 11ന് രാവിലെ 10.30ന് കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹാജരാകണം.
എംസിഎ രണ്ടാംഘട്ട കൗണ്‍സലിംഗ്
കാന്പസ് സിസിഎസ്ഐടി, വടകര, കുറ്റിപ്പുറം, മഞ്ചേരി, തൃശൂർ ജോണ്‍ മത്തായി സെന്റർ, പുതുക്കാട്, മണ്ണാർക്കാട്, തളിക്കുളം എന്നിവിടങ്ങളിൽ നിലവിലുള്ള (ഓപ്പണ്‍/റിസർവേഷൻ) ഒഴിവിലേക്ക് എംസിഎ റഗുലർ/ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കൗണ്‍സലിംഗ് സർവകലാശാലാ കാന്പസിലെ സിസിഐടിയിൽ 12ന് രാവിലെ 10.30ന് നടക്കും. േമയ് 16ലെ എംസിഎ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗണ്‍സലിംഗിന് പങ്കെടുക്കാം. താത്പര്യമുള്ളവർ വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡും ആന്റി റാഗിംഗ് അഫിഡവിറ്റും ഡൗണ്‍ലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. വിവരങ്ങൾക്ക്: 0494 2407422.
എംഎ വിമൻസ് സ്റ്റഡീസിന് എസ് സി സീറ്റ് ഒഴിവ്
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ എംഎ വിമൻസ് സ്റ്റഡീസിന് എസ് സി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ് സി വിദ്യാർഥികൾ 11ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലെ (2016 സ്കീം2016 മുതൽ പ്രവേശനം) രണ്ടാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 160 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 22 വരെയും രജിസ്റ്റർ ചെയ്യാം.
നാലാം സെമസ്റ്റർ എംഎസ് സി റേഡിയേഷൻ ഫിസിക്സ് (2015 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും സാധാരണ ഫോമിൽ അപേക്ഷ സമർപ്പിക്കാം.
ബിപിഎഡ് പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.