എൻജിനിയറിംഗ് കോളജിൽ വിവിധ ഒഴിവുകളിൽ താത്ക്കാലിക നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിവിധ അധ്യാപക, സാങ്കേതിക തസ്തികകളിലെ താത്ക്കാലിക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 22 മുതൽ 26 വരെ വാക്ഇൻഇന്റർവ്യൂ നടത്തുന്നു. വിവരങ്ങൾ www.cuiet.info വെബ്സൈറ്റിൽ.
പൂമല കേന്ദ്രത്തിൽ ബിഎഡിന് സീറ്റ് ഒഴിവ്
പൂമല ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രത്തിൽ ബിഎഡ് കോമേഴ്സിന് ഒബിഎക്സ് (ഒന്ന്), ഇംഗ്ളീഷിന് ഓപ്പണ്‍ (രണ്ട്), പിഡബ്ല്യൂഡി (മൂന്ന്), സ്പോർട്സ് (ഒന്ന്), ഭാഷാ ന്യൂനപക്ഷംകന്നഡ (രണ്ട്) വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ സീറ്റുകൾ അന്ന് തന്നെ റീഅലോക്കേറ്റ് ചെയ്യും. പ്രവേശനമാഗ്രഹിക്കുന്ന രജിസ്റ്റർ ചെയ്തവർ 22ന് രാവിലെ 11 കം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍ : 04936 227221.
വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പിജി കോഴ്സുകൾക്ക് പ്രവേശനത്തിന് പിഴകൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും നൂറ് രൂപ പിഴയോടെ ഓഗസ്റ്റ് 12 വരെയും 500 രൂപ പിഴയോടെ ഓഗസ്റ്റ് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം ഓഗസ്റ്റ് 20നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. 22ന് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകുന്നതല്ല. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407494, 2400288.
അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷാ കേന്ദ്രം
25ന് ആരംഭിക്കുന്ന അഫ്സൽഉൽഉലമ പ്രിലിമിനറി ഒന്നാം വർഷ പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ. താഴെ കൊടുത്ത കോളജ് പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്തവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് (ഒറ്റപ്പാലം മർക്കസ് ഓറിയന്റൽ അറബിക് കോളജ്), തിരൂരങ്ങാടി പിഎസ്എംഒ കോളജ് (വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്), കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് (ഫറോക്ക് ആർയുഎ കോളജ്), പട്ടാന്പി എസ്എൻജിഎസ് കോളജ് (കരിങ്ങനാട് സലഫിയ അറബിക് കോളജ്), മന്പാട് എംഇഎസ് കോളജ് (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്), കടമേരി റഹ്മാനിയ അറബിക് കോളജ് (പ്രൈവറ്റ് വിദ്യാർഥികൾ മാത്രംമടപ്പള്ളി ഗവണ്മെന്റ് കോളജ്). മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പ്രോജക്ട്
വിദൂരവിദ്യാഭ്യാസം എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) നാലാം സെമസ്റ്റർ ഇന്റേണ്‍ഷിപ്പ് റിപ്പോർട്ടും പ്രോജക്ട് വർക്ക് റിക്കാർഡും സമയബന്ധിതമായി സമർപ്പിക്കാൻ സാധിക്കാത്തവർക്ക് തിയതി നീട്ടി നൽകുന്നതല്ല. സപ്ലിമെന്ററി പരീക്ഷയ്ക്ക് വിജ്ഞാപനം ചെയ്യുന്പോൾ സമർപ്പിക്കണം.
പരീക്ഷ
നാലാം സെമസ്റ്റർ എൽഎൽഎം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് ഒന്‍പതിന് നടക്കും.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി ഫിസിക്സ് (കോംപ്ലിമെന്ററി) സിയുസിബിസിഎസ്എസ് പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ ഫിസിക്സ് അധ്യാപകർ 25ന് രാവിലെ 10.30ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ഹാജരാകണം.