മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എംസിഎ സപ്ലിമെന്ററി (2011 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ എംഎ ഇസ്ലാമിക് ഹിസ്റ്ററി 2017 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (റെഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015 ആൻഡ് 2014 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടന്ന ഒന്നാം സെമസ്റ്റർ എംടെക് (ഫുൾടൈം/പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) (2008 സ്കീം അഡീഷണൽ/മേഴ്സി ചാൻസ്), ഒന്നാം സെമസ്റ്റർ എംടെക് (2003 സ്കീം മേഴ്സിചാൻസ്) (സിവിൽ എൻജിനിയറിംഗ് , ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് ഒന്പതു വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം) മേയ് 2019 (സപ്ലിമെന്ററി) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് പ്രാക്ടിക്കൽ 29 നും 30 നും കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തും നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 30 ന്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ ബിഎസ്സി (സിഎസ്)/ബിസിഎ (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങൾ) സപ്ലിമെന്ററി ആനുവൽ സ്കീം, ന്യൂ സ്കീം (2013, 2014 അഡ്മിഷൻ) പ്രാക്ടിക്കൽ, പ്രോജക്ട് ആൻഡ് വൈവ പരീക്ഷകൾ ഓഗസ്റ്റ് അഞ്ചുമുതൽ ഏഴുവരെ എസ്ഡിഇ പാളയം സെന്ററിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
മെരിറ്റ് സ്കോളർഷിപ്പ്
2018 19 വർഷത്തെ യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിനുളള അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും അഫിലിയേറ്റഡ് കോളജുകളിലും ഓട്ടോണോമസ് കോളജുകൾ ഒഴികെ) 2018 19 അധ്യയന വർഷം വിവിധ ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകൾക്കും (ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ ബിസിഎ/ബിഎഡ്/എൽഎൽബി/ബിടെക്/എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംസിജെ/എംബിഎ/എംഎഡ്/എൽഎൽഎം/ എംഎ ജർമൻ/എംഎ റഷ്യൻ/എംടെക്) പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോളജ്/ഡിപ്പാർട്ട്മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
സർവകലാശാലയുടെ കീഴിലുള്ള രാജാ രവി വർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേയ്ക്ക് 2019 20 വർഷത്തേയ്ക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചിലേക്ക് നീട്ടി. പ്രവേശന പരീക്ഷ ഓഗസ്റ്റ് 12 ന് രാവിലെയും അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും നടത്തുന്നതാണ്. ഓഗസ്റ്റ് 19 ന് ക്ലാസുകൾ ആരംഭിക്കും.
മേഴ്സിചാൻസ്
വിദൂര വിദ്യാഭ്യാസം വഴി 2009 സ്കീമിൽ പഠിച്ചിരുന്ന എംബിഎ വിദ്യാർഥികൾക്ക് ഒന്നും രണ്ടും സെമസ്റ്ററുകളിൽ മേഴ്സിചാൻസ് അനുവദിച്ചിരിക്കുന്നു.
സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള (ഇസി, സിഎസ്, ഐടി ബ്രാഞ്ചുകൾ) സ്പോട്ട് അഡ്മിഷൻ 29 നു രാവിലെ 10 മുതൽ കോളജിൽ നടത്തും.