ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പലം: ഗാന്ധി @ 150 പരിപാടിയുടെ ഭാഗമായി കാലിക്കട്ട് സർവകലാശാല വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ഗാന്ധിജിയുടെ ജീവിതം, ഗാന്ധിയൻ തത്വശാസ്ത്രം, സ്വാതന്ത്ര്യസമരം തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു. അഞ്ചിന് തുടങ്ങി ഒക്ടോബർ രണ്ടിന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആറ് ആഴ്ചകളിൽ ക്വിസ് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകും. ആറ് ഘട്ടങ്ങളിലായി കൂടുതൽ മാർക്ക് നേടുന്ന15 പേരെ തെരഞ്ഞെടുത്തു ഒക്ടോബർ രണ്ടിന് കാലിക്കട്ട് സർവകലാശാലയിൽ ഫൈനൽ റൗണ്ട് മത്സരം നടത്തും. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും. അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
വിവിധ അറബിക് കോഴ്സുകളിൽ പ്രവേശനം
കാലിക്കട്ട് സർവകലാശാലയുടെ അറബിക് പഠന വകുപ്പിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പിജി ഡിപ്ലോമ ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗണ്ലോഡ് ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 0494 2407254, 2407016.
എംഎസ് സി അപ്ലൈഡ് സൈക്കോളജി സീറ്റൊഴിവ്
കാലിക്കട്ട് യൂണിവേഴ്സിറ്റി മനശാസ്ത്രവിഭാഗത്തിൽ എംഎസ് സി അപ്ലൈഡ് സൈക്കോളജിക്ക് ഒഴിവുള്ള ഒരു സീറ്റിലേക്കായി അഞ്ചിന് രാവിലെ 10.30 ന് അഡ്മിഷൻ ഇൻന്റർവ്യൂ നടക്കും. ഫോൺ: 9446128938 .
പരീക്ഷാഫലം
കാലിക്കട്ട് സർവകലാശാല 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി എഡ് പേപ്പർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി റഗുലർ, സപ്ലിമെൻററി പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെയും രജിസ്റ്റർ ചെയ്യാം.
മൂല്യനിർണയ ക്യാമ്പ്
നാലാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ് ) ജൂൺ 2019 പരീക്ഷയുടെ സെൻട്രലി മോണിറ്റേഡ് മൂല്യനിർണയ ക്യാമ്പ് അഞ്ചിന് തൃശ്ശൂർ സെന്റ് തോമസ് കോളജിൽ വച്ചും (തൃശ്ശൂർ സോൺ), ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ വച്ചും (പാലക്കാട് സോൺ) കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിൽ വച്ചും (കോഴിക്കോട് വയനാട് സോൺ) ആറിന് തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ വച്ചും(മലപ്പുറം സോൺ) നടക്കും. കാലിക്കട്ട് സർവകലാശാല നാലാം സെമസ്റ്റർ പിജി ജൂൺ 2019 (സിയുസിഎസ്എസ്) പരീക്ഷയുടെ സെൻട്രലി മോണിറ്റേഡ് മൂല്യനിർണയ ക്യാമ്പ് ആറിന് താഴെ പറയും പ്രകാരം നടക്കും. എംഎസ്ഡബ്ല്യു തൃശൂർ വിമല കോളജ്, എംഎസ് സി ഫിസിക്സ് കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് (നോർത്ത് സോൺ) പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളജ് (സൗത്ത് സോൺ), എംഎസ് സി സുവോളജി കോഴിക്കോട് ഫറൂഖ് കോളജ്. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം ഉള്ള എല്ലാ അധ്യാപകരും ക്യാമ്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
എൻജിനിയറിംഗ് കോളജിലെ വിവിധ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിവിധ അധ്യാപക, സാങ്കേതിക തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഏഴ്, എട്ട് തീയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.