2019 ഓഗസ്റ്റിൽ നടത്തുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2014 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
നാലാം സെമസ്റ്റർ സിബിസിഎസ് ഓഗസ്റ്റ് ഏഴിന് നടത്താനിരുന്ന SN 1431 Correction and Translation (Nyaya) SS 1431 Poetics III, SV 1431 Poetics in Sanskrit & Sanskrit Literature, SY 1431 Liberal Interprepation of Panini, SJ 1431 Thamboola Vicharah (2013, 14 & 15 Admissions), SJ 1431 Bhugola Parijnanam (2016 Admission onwards) എന്നീ പരീക്ഷകൾ ഒന്‍പതിന് രണ്ടുമുതൽ അഞ്ച്വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന ബിഎ എസ്ഡിഇ ബിരുദ (2017 അഡ്മിഷൻ) മൂന്നും നാലും സെമസ്റ്റർ പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജനുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2014 & 2011 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. 2019 മേയിൽ നടന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2018 ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. 2019 ജനുവരിയിൽ നടന്ന ഒന്നാം വർഷ എംവിഎ (പെയിന്റിംഗ്) നാലാം വർഷ എംവിഎ (പെയിന്റിംഗ് ആൻഡ് ആർട്ട് ഹിസ്റ്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം
സർവകലാശാല ഹോസ്റ്റലുകളിലേയ്ക്ക് 2019 20 അധ്യയന വർഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ സമയത്ത്, ബിപിഎൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ കഴിയാത്ത എന്നാൽ ബിപിഎൽ സംവരണത്തിന് അർഹതയുളള വിദ്യാർഥികൾക്ക് ഏഴിനു വൈകുന്നേരം അഞ്ച്വരെ പ്രൊഫൈലിൽ ബിപിഎൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം. പുതുക്കിയ ലിസ്റ്റ് ഒന്‍പതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ഫെബ്രുവരി 2019, എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ഡിസംബർ 2018, എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം ഡിസംബർ 2018, എട്ടാം സെമസ്റ്റർ ബിടെക് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം ഏപ്രിൽ 2019, ആറാം സെമസ്റ്റർ ബിടെക് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം മാർച്ച് 2019 എന്നീ 2013 സ്കീമിലുള്ള ബിടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ആറു മുതൽ ഒന്‍പതുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
സീറ്റ് ഒഴിവ്
കാര്യവട്ടത്തെ എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) (ഒപ്ടോ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ്), എംടെക് ടെക്നോളജി മാനേജ്മെന്റ് (ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്), എംടെക് കന്പ്യൂട്ടർ സയൻസ് (കന്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്) എന്നീ പ്രോഗ്രാമുകളിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒന്‍പതിന് രാവിലെ 10ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.
പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്നോളജി
സർവകലാശാലയുടെ കീഴിലുളള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്നോളജി കോഴ്സിന് 2019 20 ലേക്കുളള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എൻവയോണ്‍മെന്റ് സയൻസ്, കന്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. ഫോണ്‍: 0471 2308214. വിശദവിവരങ്ങൾക്ക്:
ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം 2019; എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ് 13ന് സെനറ്റ് ഹാളിൽ
201920ലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേയ്ക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. വിദ്യാർഥികൾ സർവകലാശാല സെനറ്റ് ഹാളിൽ 13ന് ഹാജരാകണം. രാവിലെ ഒന്‍പതു മുതൽ 11 വരെ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. നിലവിൽ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന ആർക്കും തന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ പ്രത്യേക സമയം അനുവദിക്കുന്നതല്ല. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. രജിസ്ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളിൽ നിന്നും സർവകലാശാല തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക.
അലോട്ട്മെന്റ് ലഭിച്ചാൽ ഉടൻ തന്നെ പ്രവേശന ഫീസ് (310/ രൂപ) ഒടുക്കണം. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ കോളജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസായ 310/ രൂപ മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. ആയതിനാൽ അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കൈവശം സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ. സ്പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.
എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ്
201920ലെ ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ് സി/എസ്ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർഥികൾ സർവകലാശാല സെനറ്റ് ഹാളിൽ നാളെയും കൊല്ലം മേഖലയിലുള്ള കോളജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർഥികൾ കൊല്ലം എസ്എൻ കോളജിൽ എട്ടിനും ഹാജരാകണം. അടൂർ മേഖലയിലുള്ള കോളജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർഥികൾ അടൂർ സെന്റ് സിറിൾസ് കോളജിൽ എട്ടിനും ആലപ്പുഴ മേഖലയിലുള്ള കോളജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർഥികൾ ആലപ്പുഴ എസ്.ഡി.കോളജിൽ ഒന്‍പതിനും ഹാജരാകണം. രാവിലെ ഒന്‍പതു മുതൽ 11വരെ എസ്സി/എസ്ടി വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ .