University News
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
നാലാം സെമസ്റ്റർ എംഎ/ എംഎസ് സി (സിയുസിഎസ്എസ്) ജൂണ്‍ 2019 പരീക്ഷയുടെ സെൻട്രലി മോണിറ്റേഡ് മൂല്യനിർണയ ക്യാന്പ് ഷെഡ്യൂൾ പ്രകാരം നടക്കും. എംഎ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ് എട്ടിന് ഫാറൂഖ് കോളജ് (നോർത്ത് സോണ്‍), പഴഞ്ഞി എംഡി കോളജ് (സൗത്ത് സോണ്‍), എംഎസ് സി ബോട്ടണി നാളെ കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജ്, എംഎസ് സി കെമിസ്ട്രി ഒന്പതിന് കോഴിക്കോട് മലബാർ ക്രിസത്യൻ കോളജ് (നോർത്ത് സോണ്‍ ), തൃശൂർ സെന്‍റ് തോമസ് കോളജ് (സൗത്ത് സോണ്‍), എംഎ ഇംഗ്ളീഷ് ഒന്പതിന് ദേവഗിരി സെന്‍റ് ജോസഫ് കോളജ് (നോർത്ത് സോണ്‍ ), തൃശൂർ സെന്‍റ് തോമസ് കോളജ് (സൗത്ത് സോണ്‍). പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ നിർബന്ധമായും ക്യാന്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) ബിഎസ് സി പ്രിന്‍റിംഗ് ടെക്നോളജി മൂന്ന്, നാല് സെമസ്റ്റർ റഗുലർ പരീക്ഷക്ക് പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 24 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാൻ സഹിതം ജോയിന്‍റ് കണ്‍ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാംഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, 673635 എന്ന വിലാസത്തിൽ 26നകം ലഭിക്കണം.

പരീക്ഷ

ആറാം സെമസ്റ്റർ ബിടെക്/ പാർട്ട്ടൈം ബിടെക് (2009 സ്കീം2011 മുതൽ 2013 വരെ പ്രവേശനം) സപ്ലിമെന്‍ററി, ആറാം സെമസ്റ്റർ ബിടെക് (2014 സ്കീം) റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷ 26ന് ആരംഭിക്കും.

പരീക്ഷാഫലം

എംഫിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഒന്ന് (ഒക്ടോബർ 2017), രണ്ട് (ജനുവരി 2017, ജൂണ്‍ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.

2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മ്യൂസിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.