ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സൈക്കോളജി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ് പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
09, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി (സിബിസിഎസ്എസ്) & നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിഎംഎസ്/ബിവോക് (കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം 22, 26 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.
പ്രാക്ടിക്കൽ
മേയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആന്‍ഡ് എൻവയോണ്‍മെന്റ് ആന്‍ഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ എൻവയോണ്‍മെന്റൽ സയൻസ്, വാട്ടർ മാനേജ്മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ പരീക്ഷാ കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നും നാലും സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ (എസ്ഡിഇ, 2017 അഡ്മിഷൻ) പരീക്ഷകൾ സെപ്റ്റംബർ 18 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട്
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്.ഡബ്ല്യൂ/എംപിഎ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കുന്നതിനുളള അവസാന തീയതി 26.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം തിരുവനന്തപുരം, കൊല്ലം സെന്ററുകളിൽ 10, 11 തീയതികളിൽ മാറ്റിവച്ച ക്ലാസുകൾ 17 മുതൽ തുടരും. തിരുവനന്തപുരം, കൊല്ലം സെന്ററുകളിൽ രണ്ടാം സെമസ്റ്റർ എംകോം ക്ലാസുകൾ 17 മുതൽ ആരംഭിക്കും.
അപേക്ഷ ക്ഷണിച്ചു
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള വൈറ്റ് മെമ്മോറിയൽ കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് ഫോർ വിമണ്‍, പനച്ചമൂട്, വെളളറട, തിരുവനന്തപുരത്തിൽ നടത്തുന്ന ബിഎൽഐഎസ്സി (ഒരു വർഷം) ഡിഗ്രി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
20 മുതൽ ആരംഭിക്കുന്ന ബിഎ ആന്വൽ സ്കീം പാർട്ട് ഒന്നും രണ്ടും പരീക്ഷകൾകളുടെ ചില പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് മേഖല തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി. കോളജുകളിൽ ഒന്നാം വർഷ പിജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേയ്ക്ക് 22ന് തീയതി യഥാക്രമം കൊല്ലം എസ്എൻ കോളജിലും, ആലപ്പുഴ എസ്ഡി.കോളജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് 24 ന് യഥാക്രമം സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളജിലുമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്. എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തും. രാവിലെ ഒമ്പതു മുതൽ 11 മണി വരെ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്തവരിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി സി വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല.
ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് മേഖല തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി. കോളജുകളിൽ ഒന്നാം വർഷ പിജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റ് ഇന്ന് സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിൽ നടത്തും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓണ്‍ലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഒൗട്ട് നിർബന്ധമായും കൊണ്ടു വരേണ്ട താണ്.
രാവിലെ ഒമ്പതു മുതൽ 11 മണി വരെ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം.
സ്പോർട്സ് ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ യുജി/ പിജി. സ്പോർട്സ് ക്വാട്ട റാങ്ക് പട്ടിക അഡ്മിഷൻ വെബ്സൈറ്റിലും, കോളജുകളിലും പ്രസിദ്ധീകരിക്കും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 19ന് നാലിനു മുൻപ് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാകണം. ഹാജരായ വിദ്യാർഥികളുടെ അഡ്മിഷൻ 20 ന് അതത് കോളജുകളിൽ നടത്തുന്നതാണ്.