സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. അടൂർ മേഖലയിലുള്ള കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റ് 19ന് അടൂർ സെന്റ് സിറിൾസ് കോളജിൽ നടത്തുന്നതാണ്.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഒൗട്ട് നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. രാവിലെ ഒന്‍പതു മുതൽ 11 വരെ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പിജി സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ പിജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് 22 ന് യഥാക്രമം കൊല്ലം എസ്എൻ കോളജിലും, ആലപ്പുഴ എസ്ഡി കോളജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് 24 ന് യഥാക്രമം സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളജിലുമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.
എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തുന്നതാണ്. രാവിലെ ഒന്‍പതു മുതൽ 11 വരെ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടിസി വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. കോളജ് തലത്തിൽ നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതല്ല. സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം ഒരു കാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ല. രജിസ്ട്രേഷൻ ഉള്ള മുഴുവൻ വിദ്യാർഥികളേയും പരിഗണിച്ച ശേഷം മാത്രമേ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളു.
പുനഃപരീക്ഷ
ഓഗസ്റ്റ് എട്ടിന് നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി (ബോട്ടണി) BO 223 Cell and Molecular Biology and Genetics’ (2013 സ്കീം 2015 അഡ്മിഷൻ മുതൽ) പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 22 ന് രാവിലെ 9.30 മുതൽ 12.30 വരെ അതതു കോളജുകളിൽ നടത്തും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എംസിഎ (2015 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ 22 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവ വോസി
ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷയുടെ ഭാഗമായുളള വൈവ വോസി പരീക്ഷകൾ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, ചെറുവാരക്കോണത്ത് സെപ്റ്റംബർ മൂന്നിനും ഗവ.ലോ കോളജിൽ സെപ്റ്റംബർ നാലു മുതൽ ആറു വരെയും കേരളാ ലോ അക്കാഡമിയിൽ സെപ്റ്റംബർ 16 മുതൽ 20 വരെയും നടത്തും.
പരീക്ഷാഫീസ്
സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷകൾക്ക് റെഗുലർ, സപ്ലിമെന്ററി വിദ്യാർഥികൾക്ക് ഓണ്‍ലൈനായും മേഴ്സിചാൻസ് (201112 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഓഫ്ലൈനായും 21 മുതൽ അപേക്ഷിക്കാം. പിഴ കൂടാതെ 30 വരെയും പിഴയോടെ സെപ്റ്റംബർ അഞ്ചുവരെയും അപക്ഷിക്കാം.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 21 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ഇന്റഗ്രേറ്റഡ് എംബിഎ/ബിഎം എംഎഎം (2015 സ്കീം) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഓഗസ്റ്റിൽ നടക്കുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
21 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബികോം ആന്വൽ സ്കീം (പ്രൈവറ്റ്, എസ്ഡിഇ) പരീക്ഷകൾക്ക് കേന്ദ്രങ്ങൾ അനുവദിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മേയിൽ നടത്തിയ ബിഎ (ആന്വൽ സ്കീം) രണ്ടാം വർഷ ബിരുദ റെഗുലർ, സപ്ലിമെന്ററി സബ്സിഡിയറി വിഷയമായ പൊളിറ്റിക്കൽ സയൻസ് വിഷയത്തിന്റെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈൻ വിദ്യാർഥികൾ ഓണ്‍ലൈനായും ഓഫ്ലൈൻ വിദ്യാർഥികൾ ഫീസടച്ച് നിർദിഷ്ട അപേക്ഷാഫോറത്തിലും 30 വരെ അപേക്ഷിക്കാവുന്നതാണ്.
മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 നകം സർവകലാശാല ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
മാർച്ചിൽ നടത്തിയ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2013 അഡ്മിഷനു മുൻപുളളത്: 2010/2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.