University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
22, 24, 26, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 20, 23, 25, 27 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

22 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ത്രം 24 ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ ന​ട​ത്തും.

22ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​വോ​ക്/​ബി​എം​എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്/​ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ.​ജെ മൂ​ന്ന് സെ​ക്‌​ഷ​നി​ൽ 22 മു​ത​ൽ 31 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം(​പി.​ജി) 2019; ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് മേ​ഖ​ല ത​ല​ത്തി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ പി.​ജി കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. കൊ​ല്ലം മേ​ഖ​ല​യി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​യ്ക്ക് ഇ​ന്ന് യ​ഥാ​ക്ര​മം കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ലും, ആ​ല​പ്പു​ഴ എ​സ്.​ഡി.​കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​യ്ക്ക് 24ന് ​യ​ഥാ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ഹാ​ളി​ലും അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. എ​സ്സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം ഒ​ഴി​വ് വ​ന്ന സീ​റ്റു​ക​ൾ അ​ർ​ഹ​രാ​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് നി​യ​മാ​നു​സൃ​തം മാ​റ്റി ഈ ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് വ​ഴി നി​ക​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഈ ​സ​മ​യ​ത്തി​ന​കം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​തി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം (രാ​വി​ലെ 9 മു​ത​ൽ 11 മ​ണി വ​രെ) ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.