കേരള ആരോഗ്യശാസ്ത്ര സർവകലാശാല സെപ്റ്റംബർ 24 ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഇന്നു മുതൽ സെപ്റ്റംബർ രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പിഎച്ച്ഡി പരീക്ഷാ രജിസ്ട്രേഷൻ
ഒക്ടോബർ മൂന്നിന് പിഎച്ച്ഡി വർഷാവസാന പരീക്ഷയ്ക്ക് 201314, 201415 എന്നീ പിഎച്ച്ഡി ബാച്ചുകളിലെ പ്രൊവിഷണൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചവർക്ക് ഇന്നുമുതൽ 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ റീ ടോട്ടലിംഗ് ഫലം
മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു
പരീക്ഷാ തിയതി
സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ തിയതി
സെപ്റ്റംബർ 16 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ (2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, 2019 സെപ്റ്റംബർ 17 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രഫഷണൽ ബിഎഎംഎസസ് പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, 2019 സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.