നാലാം സെമസ്റ്റർ സിബിസിഎസ് ബികോം പ്രാക്ടിക്കൽ 23 മുതൽ 25 വരെ അതാതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പരീക്ഷയുടെ ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ്, ബാർട്ടണ്‍ഹില്ലിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2019 ഒക്ടോബർ നാലു മുതൽ ആരംഭിക്കുന്ന പാർട്ട് മൂന്ന് ബികോം ആന്വൽ സ്കീം (പ്രൈവറ്റ്, എസ്ഡിഇ) സെപ്റ്റംബർ/ഒക്ടോബർ 2019 സപ്ലിമെന്ററി പരീക്ഷ, ഒക്ടോബർ ഒന്‍പതു മുതൽ ആരംഭിക്കുന്ന ബികോം എസ്ഡിഇ മൂന്നാം സെമസ്റ്റർ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവ വോസി
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബിബിഎ 2013 & 2014 ബാച്ചിന്റെ സപ്ലിമെന്ററി വൈവ വോസി 24ന് രാവിലെ 10ന് സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പാളയം കേന്ദ്രത്തിൽ നടത്തും. വൈവ വോസി പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റും പ്രോജക്ട് റിപ്പോർട്ടിന്റെ കോപ്പിയും ഹാജരാക്കണം.
പരീക്ഷാകേന്ദ്രങ്ങൾ
23 മുതൽ ആരംഭിക്കുന്ന ബിഎ ആന്വൽ സ്കീം പാർട്ട് മൂന്ന് മെയിൻ, സബ്സിഡിയറി, സപ്ലിമെന്ററി പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ കെയുസിടിഇ കാര്യവട്ടത്തും ഓൾ സെയിന്റ്സ് കോളജ് ആവശ്യപ്പെട്ട എല്ലാ ആണ്‍കുട്ടികളും എംജി കോളജ്, തിരുവനന്തപുരത്തും എല്ലാ പെണ്‍കുട്ടികളും ഗവ.വിമൻസ് കോളജ്, തിരുവനന്തപുരത്തും മാർ ഈവാനിയോസ് കോളജ്, തിരുവനന്തപുരം, ഇക്ബാൽ കോളജ്, പെരിങ്ങമല, എസ്.എൻ കോളജ്, ചെന്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി കോളജ്, തിരുവനന്തപുരത്തും, എൻഎസ്എസ് കോളജ്, നീറമണ്‍കര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.വിമൻസ് കോളജ്, തിരുവനന്തപുരത്തും ഗവ.കോളജ്, നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ നാഷണൽ കോളജ്, മണക്കാടും കെഎൻഎം കോളജ്, കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വിടിഎംഎൻഎസ്എസ് കോളജ് ധനുവച്ചപുരത്തും എസ്.എൻ കോളജ്, വർക്കല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളജ്, കൊല്ലത്തും എഫ്എംഎൻ കോളജ്, കൊല്ലം, എസ്.എൻ കോളജ് ഫോർ വിമൻ, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളജ്, കൊല്ലത്തും എസ്.ഡി കോളജ്, ആലപ്പുഴ, സെന്റ് ജോസഫ്സ് കോളജ് ഫോർ വിമൻ, ആലപ്പുഴ, സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല, ടികെഎംഎം നങ്ങ്യാർകുളങ്ങര, ബിഷപ്പ് മൂർ കോളജ്, മാവേലിക്കര എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളജ് ചേർത്തലയിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്റ്റംബർ 26വരെ (ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി ഓണ്‍ലൈനായി) അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒക്ടോബർ 14ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷയ്ക്ക് 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ ഒന്നുവരെയും അപേക്ഷിക്കാം.
സിബിസിഎസ്എസ് (കരിയർ റിലേറ്റഡ്) ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക് കോഴ്സുകളുടെ മൂന്നാം സെമസ്റ്റർ ഒക്ടോബർ 2019 പരീക്ഷയ്ക്കുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ ഒന്നു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബറിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2014 സ്കീം റെഗുലർ, സപ്ലിമെന്ററി) ആറാം സെമസ്റ്റർ പരീക്ഷകൾക്ക് 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പുതുക്കിയ ഇന്റർവ്യൂ തീയതി
23, 26 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കുളള (കോണ്‍ട്രാക്ട് അടിസ്ഥാനത്തിൽ) ഇന്റർവ്യൂ യഥാക്രമം ഒക്ടോബർ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റിവച്ചു. ഹാജരാവാൻ നിർദേശിക്കപ്പെട്ടവർ രാവിലെ 8.30 ന് സർവകലാശാലയിൽ ഹാജരാകണം.