പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസെൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ 2018 ഡിസംബർ 15ന് നടത്തിയ ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷാഫലം (പ്രായോഗിക പരീക്ഷയ്ക്ക് ശേഷമുള്ളത്) പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം എല്ലാ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിലും www.cei kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.