ലാബ്/പ്രാക്ടിക്കൽ പരീക്ഷ
ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) ജൂലൈ 2019 (സപ്ലിമെന്ററി/പാർട്ട്ടൈം) മെക്കാനിക്കൽ , ഓട്ടോമൊബൈൽ , കംപ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ ലാബ്/പ്രാക്ടിക്കൽ പരീക്ഷ അഞ്ചു മുതൽ നടക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വൈബ്സൈറ്റിൽ ലഭ്യമാണ്.
രണ്ട ാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംപിഎ മേഴ്സി ചാൻസ് (പഴയ സ്കീം) പരീക്ഷകൾ 11 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ
ബിടെക് ഡിഗ്രി കോഴ്സ് (2008 സ്കീം 20082012 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയതും എന്നാൽ പരാജയപ്പെട്ടതുമായ വിദ്യാർഥികൾക്ക് (40 മാർക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ ലഭിക്കാത്തവർ) ഈവൻ/ഓഡ് സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. അപേക്ഷയുടെ പകർപ്പും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂണിൽ നടത്തിയ ഒന്നും രണ്ട ും സെമസ്റ്റർ ബിഎൽഐഎസ്സി ഡിഗ്രി ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.