ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
ഏഴിന് ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (വിദൂര വിദ്യാഭ്യാസം 2017 അഡ്മിഷൻ) നവംബർ/ഡിസംബർ പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണം.
പരീക്ഷാഫീസ്
ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം ആറാം സെമസ്റ്ററിന്റേയും, 2008 സ്കീം ഒന്നും മൂന്നും എട്ടും സെമസ്റ്ററിന്റേയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നാലിന് ആരംഭിക്കും.11 വരെയും 150 രൂപ പിഴയോടു കൂടി 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഏപ്രിലിൽ നടന്ന ഒന്നും മൂന്നും സെമസ്റ്റർ (ജനുവരി 2019 സെഷൻ) ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജൂലൈയിൽ നടത്തിയ രണ്ട ാം വർഷ എംഎച്ച്എ, മൂന്നാം വർഷ എംഎച്ച്എ സപ്ലിമെന്ററി (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.