രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 28, 29, ഡിസംബർ രണ്ട് തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അനലിറ്റിക്കൽ/അപ്ലൈഡ്/പോളിമർ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 27 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഡിസംബർ 12 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഡിഗ്രി സപ്ലിമെന്ററി ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഇലക്ടീവ് അഡ്വാൻസ്ഡ് മൈക്രോ പ്രോസസേഴ്സ് എന്ന പരീക്ഷ ഡിസംബർ 18 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
26, 28 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ്), ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ (കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ്), ബിഎ/ബിഎസ്സി/ബികോം/ബിസിഎ/ബിബിഎ (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സ്) എന്നീ ഡിഗ്രി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് .
ഹാൾടിക്കറ്റ് കൈപ്പറ്റാം
26 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ (2013 സ്കീം) ബിടെക് ഡിഗ്രി സപ്ലിമെന്ററി, 27 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ (2008 സ്കീം), ബിടെക് ഡിഗ്രി സപ്ലിമെന്ററി എന്നീ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടുളള വിദ്യാർഥികൾ അവരവർക്ക് അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. പരീക്ഷാകേന്ദ്രങ്ങളുടെ വിവരം പരീക്ഷാവിജ്ഞാപനത്തോടൊപ്പം വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷാഫീസ്
ഒൻപതാം സെമസ്റ്റർ ബിആർക്ക് റെഗുലർ & സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ 28 ന് ആരംഭിക്കുന്നതാണ്. ഡിസംബർ ആറു വരെയും 150 രൂപ പിഴയോടെ ഡിസംബർ 10 വരെയും 400 രൂപ പിഴയോടെ ഡിസംബർ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.