പരീക്ഷാ അപേക്ഷ
മാർച്ച് രണ്ടിന് ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീമിനും അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷയ്ക്കു 28 മുതൽ ഫെബ്രുവരി പന്ത്രണ്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫൈനോടുകൂടി ഫെബ്രുവരി 14 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തീയതി
നാളെ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 21നകം അപേക്ഷിക്കണം.
ഫസ്റ്റ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി റെഗുലർ (2015 സ്കീം), സെക്കൻഡ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്കീം), തേർഡ് പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 27നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
മൂന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.