കാലിക്കറ്റ് സർവകലാശാല പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
പെൻഷൻകാരുടെ 201920 സാന്പത്തിക വർഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതിന് വാർഷിക വരുമാനം സംബന്ധിച്ച വിശദാംശങ്ങൾ, സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോം എന്നിവ സർവകലാശാലാ വെബ്സൈറ്റിലെ പെൻഷനേഴ്സ് സ്പോട്ടിൽ ലഭ്യമാണ്. പെൻഷൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച സ്റ്റേറ്റ്മെന്റ്, ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം 20നകം ഫിനാൻസ് ബ്രാഞ്ചിൽ സമർപ്പിക്കണം.
ഫിസിക്കൽ എഡ്യുക്കേഷനിൽ കോച്ച് കരാർ നിയമനം
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ കോച്ച് തസ്തികയിൽ (ബാസ്കറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, സ്വിമ്മിംഗ്, സോഫ്റ്റ്ബോൾ) കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 30 വൈകുന്നേരം അഞ്ചിന്. പ്രതിമാസ മൊത്തവേതനം: 40,000 രൂപ. പ്രായം 2020 ജനുവരി ഒന്നിന് 60 വയസ് കവിയരുത്.
പരീക്ഷാഫലം
2018 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
ഹിസ്റ്ററി ആൻഡ് കൾച്ചറൽ സ്റ്റഡീസ് റിഫ്രഷർ കോഴ്സ്
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ, കോളജ്/ സർവകലാശാലാ അധ്യാപകർക്കായി നടത്തുന്ന ഹിസ്റ്ററി ആൻഡ് കൾച്ചറൽ സ്റ്റഡീസ് റിഫ്രഷർ കോഴ്സ് ഫെബ്രുവരി 13 മുതൽ 26 വരെ നടക്കും. 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് ugchrdc.uoc.ac.in വിവരങ്ങൾക്ക്: 0494 2407351.