2019 നവംബർ/ഡിസംബർ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം) എംഎ മലയാളം പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 20, 21, 22, 23, 27 തീയതികളിലും എംഎ ഹിസ്റ്ററി പരീക്ഷയുടെ വൈവാ വോസി 28, 29, 30, 31 തീയതികളിലും കാര്യവട്ടം, വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ ബിപിഎ (മൃദംഗം) മൂന്ന്, ഒന്ന് സെമസ്റ്റർ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 22 മുതൽ 24 വരെയും 27 മുതൽ 29 വരെയും ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 24ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
21 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് ബികോം (എഫ്ഡിപി) (റെഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഫെബ്രുവരി 18ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി മേഴ്സിചാൻസ് (2004 സ്കീം) പരീക്ഷയുടേയും, ഫെബ്രുവരി 20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (2013 സ്കീം) പരീക്ഷയുടേയും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നും രണ്ടും വർഷ ബികോം ആന്വൽ സ്കീം (പാർട്ട് ഒന്നും പാർട്ട് രണ്ടും സപ്ലിമെന്ററി സെപ്റ്റംബർ 2019 സെഷൻ) പരീക്ഷകളുടെ ഓണ്ലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പരീക്ഷയ്ക്ക് 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 29 വരെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂണിൽ നടന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് രണ്ടും നാലും സെമസ്റ്ററുകളുടെ (2008 സ്കീം ആൻഡ് 2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2014 സ്കീം റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.