ബിഎ, ബികോം (പ്രൈവറ്റ്) പരീക്ഷകേന്ദ്രങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
31 മുതൽ നടക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), സിബിസിഎസ്എസ് (2017നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പ്രാക്ടിക്കൽ
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ 31 മുതൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വയലിൻ (സിബിസിഎസ് 2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് കോർ, കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 സെപ്റ്റംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 സെപ്റ്റംബറിൽ നടന്ന ഒന്പതാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
എംഫിൽ പ്രവേശനം; 30ന് ഹാജരാകണം
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എംഫിൽ പ്രവേശനത്തിന് അപേക്ഷിച്ചവർ 30ന് രാവിലെ ഒന്പതിന് അസൽ രേഖകളുമായി പഠനവകുപ്പിൽ എത്തണം. 04812732288.