24ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2014 സ്കീം) പരീക്ഷ, 28ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2016 & 2014 സ്കീം) പരീക്ഷ എന്നിവയ്ക്കു പത്തുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് രണ്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017& 2019 സ്കീം) പരീക്ഷയ്ക്കു പത്തുമുതൽ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 25ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം), മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷകൾക്കു 12 മുതൽ മാർച്ച് രണ്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
പത്തിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, എം ഫാം പാർട്ട് 2 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ 18നകം അപേക്ഷിക്കണം.