2019 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ, 2020 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 28, മാർച്ച് രണ്ട്, നാല്, ആറ് തീയതികളിൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഐഎംകെ എംബിഎ അഡ്മിഷൻ അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്നതും സിഎസ്ആർ 2019 പ്രകാരം സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നാമതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ, എംബിഎ (ജനറൽ), എംബിഎ (ടൂറിസം) കോഴ്സുകളിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാർഥിക്ക് 2019 നവംബറിന് ശേഷം കരസ്ഥമാക്കിയ സാധുവായ KMAT/CAT/CMAT സ്കോർ കാർഡ് ഉണ്ടായിരിക്കണം. www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി 2020 ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ച്വരെ അപേക്ഷകൾ സ്വീകരിക്കും. പ്രസ്തുത തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷാർഥികളെയും 2020 ഏപ്രിൽ 22, 23, 24 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80 ശതമാനം), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ (20 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി മേയ് 11 ന് പ്രസിദ്ധീകരിക്കും. തുടർന്ന് മേയ് 25 ന് ഐഎംകെയുടെ കാര്യവട്ടം കാന്പസിൽ കൗണ്‍സിലിംഗ് നടത്തുന്നതും അതിൻപ്രകാരം ജൂണ്‍ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നതുമായിരിക്കും.
രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും, എസ്സി/എസ്ടി വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങൾക്ക് സർവകലാശാല പോർട്ടൽ സന്ദർശിക്കുക.
സീറ്റ് ഒഴിവ്
അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2308346, 9446827141.