മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ ടൈംടേബിൾ
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/ട്രാവൽ ആന്‍ഡ് ടൂറിസം/ഈവനിംഗ് റെഗുലർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി), ബിസിഎ, ബിഎസ്സി ഇലക്ട്രോണിക്സ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടത്തിയ മൂന്നാം വർഷ ബിഎ/ബിഎ അഫ്സൽ ഉൽ ഉലമ സപ്ലിമെന്ററി പാർട്ട് മൂന്ന് വിഷയങ്ങളുടെ (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, അറബിക്, അഫ്സൽ ഉൽ ഉലമ, ജേർണലിസം, സംസ്കൃതം, സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ വിഷയങ്ങൾ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈൻ വിദ്യാർഥികൾക്ക് മാർച്ച് മൂന്നു വരെയും ഓഫ്ലൈൻ വിദ്യാർഥികൾ നിർദിഷ്ട അപേക്ഷാഫോറത്തിൽ മാർച്ച് 10 വരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ വിദ്യാർഥികളുടെ കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. തോറ്റ വിദ്യാർഥികൾക്ക് മാർച്ചിലെ പരീക്ഷകൾക്ക് 29 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഡിഗ്രി ജൂലൈ 2019 സപ്ലിമെന്ററി, പാർട്ട് ടൈം, മേഴ്സിചാൻസ് പരീക്ഷയുടെ എല്ലാ ബ്രാഞ്ചുകളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം 28 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വര അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ബാച്ലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് 2011 സ്കീം), മൂന്ന്, അഞ്ച് സെമസ്റ്റർ സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ട് വർഷ റെഗുലർ ആന്‍ഡ് സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ ബിപിഎഡ് (രണ്ട് വർഷം റെഗുലർ), 2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംസിഎ റെഗുലർ ആന്‍ഡ് സപ്ലിമെന്ററി (2015 സ്കീം) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേയിൽ നടന്ന രണ്ടാം സെമസ്റ്റർ (സിആർ സിബിസിഎസ്എസ്) ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി 138 2 (യ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സിബിസിഎസ് ബിഎസ്സി നാലാം സെമസ്റ്റർ ജൂലൈ 2019 (റെഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014, 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
2020 മാർച്ചിൽ നടത്തുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.