പുതുക്കിയ പരീക്ഷാതീയതി
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ ഒന്പതിന് നടത്താനിരുന്ന പരീക്ഷ മാർച്ച് 20 ലേക്ക് മാറ്റിയിരിക്കുന്നു.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംസിഎ (2015 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 10, 11, 12 തീയതികളിലും ഒന്നാം സെമസ്റ്റർ എംസിഎ (2015 സ്കീം റെഗുലർ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 16, 17 തീയതികളിലും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 30, 31 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജനുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 13ന് സർവകലാശാലയുടെ പാളയം കാന്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഫെബ്രുവരിയിൽ നടത്തിയ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ത്രീമെയിൻ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 26, 27 തീയതികളിൽ രാവിലെ 10മുതൽ സർവകലാശാലയുടെ പാളയം കാന്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന്റെ കെട്ടിടത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബികോം എസ്ഡിഇ (2017 അഡ്മിഷൻ) കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് എടുത്ത വിദ്യാർഥികൾക് 2019 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയുടേയും 2020 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ പരീക്ഷയുടേയും പ്രാക്ടിക്കൽ പാളയം കാന്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന്റെ കെട്ടിടത്തിൽ രാവിലെ 10 മുതൽ നടത്തും. പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
സെഷണൽ ഇംപ്രൂവ്മെന്റ്
ബിആർക്ക് 2013 സ്കീമിലുൾപ്പെട്ട് 2013 വർഷത്തിൽ അഡ്മിഷൻ നേടിയ 2020 ഫെബ്രുവരി ഒന്നിന് ശേഷം ഫലം പ്രഖ്യാപിച്ച ആറ്, എട്ട് സെമസ്റ്ററിൽ ഉൾപ്പെടുകയും ചെയ്ത വിദ്യാർഥികൾക്ക് ഒറ്റത്തവണ സെഷണൽ ഇംപ്രൂവ്മെന്റിന് 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ (ത്രിവത്സരം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾക്കും ഏപ്രിൽ 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ (ത്രിവത്സരം), ആറാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾക്കും (201112 അഡ്മിഷന് മുൻപുളളത് സപ്ലിമെന്ററി/മേഴ്സിചാൻസ്) 12 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.