മാർച്ചിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ 25 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
ഏപ്രിലിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/ഈവനിംഗ്റെഗുലർ/ട്രാവൽ ആന്‍ഡ് ടൂറിസം) (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കം. പരീക്ഷ ഏപ്രിൽ ആറിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഏപ്രിലിൽ നടത്തുന്ന മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എംപിഇ) പ്രീവിയസ് ആന്‍ഡ് ഫൈനൽ (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് 13 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.