എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്/വയനാട് ജില്ലയിലെ കോളജുകളിലെ ഇലക്ട്രോണിക്സ് അധ്യാപകര്‍ 11ന് കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലും മലപ്പുറം ജില്ലയിലെ അധ്യാപകര്‍ 17ന് താനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലും രാവിലെ 10.30ന് ഹാജരാകണം.
ആറാം സെമസ്റ്റര്‍ ബിഎസ്സി സുവോളജി/ബോട്ടണി/പ്ലാന്റ് സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ സുവോളജി അധ്യാപകര്‍ മഞ്ചേരി എന്‍എസ്എസ് കോളജിലും ബോട്ടണി/പ്ലാന്‍സ് സയന്‍സ് അധ്യാപകര്‍ മഞ്ചേരി കെഎഎച്ച്എം യൂണിറ്റി വിമന്‍സ് കോളജിലും 11ന് രാവിലെ 10.30ന് ഹാജരാകണം.
പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എംഎച്ച്എം റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്, 2011 സ്കീം, 2019 പ്രവേശനം മാത്രം), എല്‍എല്‍ബി (യൂണിറ്ററി, ത്രിവത്സരം, 2015 സ്കീം, 2019 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷ 23ന് ആരംഭിക്കും.
പൊളിറ്റിക്കല്‍ സയന്‍സ് പിഎച്ച്ഡി പ്രവേശനം
പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പിലെ പിഎച്ച്ഡി പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 11നകം പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ : 0494 2407388.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
യുജി നാലാം സെമസ്റ്ററില്‍ തുടര്‍ പഠനം: ഇന്നുകൂടി അപേക്ഷിക്കാനാവസരം
വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബിഎ/ബികോം/ബിഎസ്സി (മാത്തമാറ്റിക്സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാകാത്ത എസ്ഡിഇ വിദ്യാര്‍ഥികള്‍ക്ക് നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം/സ്ട്രീം ചേഞ്ച് (201517 പ്രവേശനം) നേടുന്നതിന് ഇന്നുകൂടി അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്ഡിഇ ഐഡി/ടിസി. സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹാജരാകണം. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍: 0494 2407356.