23 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്ഡിപി) (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷൻ & 2013 മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
23 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവോക് (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം & 2013 സ്കീം) നവംബർ 2019 ഇൻഫർമേഷൻ ടെക്നോളജി ശാഖയുടെ പ്രാക്ടിക്കൽ 18, 20 തീയതികളിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് വെച്ച് നടക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവാ വോസി
2019 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ എംബിഎൽ പരീക്ഷയുടെ വൈവാ വോസി 19 ന് സർവകലാശാല സമുച്ചയത്തിലുളള കംപ്യൂട്ടർ സെന്ററിലെ സെമിനാർ ഹാളിൽ രാവിലെ 10.30 ന് നടത്തും.
പിജി പ്രവേശന പരീക്ഷ മാറ്റി
ഏപ്രിൽ ഒന്നു മുതൽ ഏഴുവരെ നടത്താനിരുന്ന സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ (സിഎസ്എസ്) പിജി അഡ്മിഷനുളള പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സിഎസ്എസ് പരീക്ഷ മാറ്റി
വിവിധ പഠനവകുപ്പുകളിലെ (സിഎസ്എസ്) 16 മുതൽ നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ (20192021 ബാച്ച്), ഏപ്രിൽ 16 ലേക്ക് മാറ്റിവച്ചു.
സൂക്ഷ്മപരിശോധന
സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 16 മുതൽ 19 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ട താണ്.
പരീക്ഷാകേന്ദ്രം
17 ന് ആരംഭിക്കുന്ന പാർട്ട് മൂന്ന് ബികോം ആന്വൽ സ്കീം (പ്രൈവറ്റ് ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ക്രൈസ്റ്റ് നഗർ കോളജ്, മാറനല്ലൂരും കൊല്ലം ഫാത്തിമ മാതാ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ശ്രീ.വിദ്യാധിരാജാ കോളജ് (എസിവിആർ) കരുനാഗപ്പള്ളിയിലും ശാസ്താംകോട്ട ഡിബി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ടി.കെ.എം.കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കൊല്ലത്തും നെടുമങ്ങാട് ഗവണ്മെന്റ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും നാഷണൽ കോളജ്, മണക്കാടും തിരുവനന്തപുരം സംസ്കൃത കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്ലൈൻ ആന്‍ഡ് ഓണ്‍ലൈൻ സപ്ലിമെന്ററി വിദ്യാർഥികൾ നാഷണൽ കോളജ്, മണക്കാടും നാലാഞ്ചിറ മാർ ഈവാനിയോസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എംജി കോളജ്, തിരുവനന്തപുരത്തും പന്തളം എൻഎസ്എസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ ഓണ്‍ലൈൻ സപ്ലിമെന്ററി വിദ്യാർഥികളും സെന്റ്.സിറിൾസ് കോളജ്, അടൂരും പരീക്ഷ എഴുതേണ്ട താണ്. സംസ്കൃത കോളജിലെ ഓണ്‍ലൈൻ റെഗുലർ വിദ്യാർഥികൾക്കും പന്തളം എൻഎസ്എസ് കോളജിലെ മറ്റുളള ഓണ്‍ലൈൻ റെഗുലർ, ഓഫ്ലൈൻ, അഡീഷണൽ ഇലക്ടീവ് വിദ്യാർഥികൾക്കും പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല.
പരീക്ഷാഫീസ്
ഏപ്രിലിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാലു വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് 2011 സ്കീം) രണ്ട ്, നാല്, ആറ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകൾ ഓണ്‍ലൈനായി 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിൽ 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷകൾക്ക് 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 ന് മുൻപായി അപേക്ഷകൾ സർവകലാശാല ഓഫീസിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി, ജോഗ്രഫി, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, ബയോകെമിസ്ട്രി, എംഎ സംസ്കൃതം (സ്പെഷൽ), ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ഡി നൽകി
വി. ദീപ, എസ്. ഹിമ, ഐ.ദീപ, താപസ് പ്രധാൻ (ബയോടെക്നോളജി), സി.പി.ഗായത്രി (ഹോം സയൻസ്), കെ.ജെ. കവിത , ബി.മോളി (സുവോളജി), എ. എസ് . അജീന ബീഗം (കംപ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനിയറിംഗ്), എച്ച്.എൽ.ഹിരണ്‍ (ഫ്യൂച്ചേഴ്സ് സ്റ്റഡീസ്), സിനിയ ടി. നുജൂം (മെഡിസിൻ), എൻ.ജെ. അശ്വതി നാഥ് , അനൂപ അശോക്, ശിൽപ ശശാങ്കൻ, വി.എൻ. സിനി മോൾ , സിമു രാജേന്ദ്രൻ (കൊമേഴ്സ്), സി.എസ്. ശാലിനി ,ഷെറിൽ എലിസബത്ത് ജോസ് (സൈക്കോളജി), ജെ.എസ്. ഷിജുഖാൻ , ജി. അനുപ , പി. ശ്രീകല (മലയാളം), ജാസ്മിൻ പീറ്റർ (ബയോകെമിസ്ട്രി), എം.എം. മൻസ (ബോട്ടണി), ഷീന ബിജുകുമാർ (എഡ്യൂക്കേഷൻ), സി.ജെ . മെറീന പോളിൻ (ഹിന്ദി), എം.എം. ജോണ്സണ് , ജി.എസ്. സുബ്ബലക്ഷ്മി (സോഷ്യോളജി), ആർ . അയ്യപ്പദാസൻ പിളള (മാനേജ്മെന്റ് സ്റ്റഡീസ്), ജോബി സിറിയക് (ഇംഗ്ലീഷ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.