ബിഎസ്സി ഇലക്ട്രോണിക്സ് ആറാം സെമസ്റ്റർ പരീക്ഷകൾ 16 മുതൽ ആരംഭിക്കും
ബിഎസ്സി ഇലക്ട്രോണിക്സ് ആറാം സെമസ്റ്റർ മോഡൽ മൂന്ന് (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ) യുജി പരീക്ഷകൾ 16 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഡിസംബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരംറെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ് സബ്സെന്ററിൽ
അഞ്ച്, ആറ് സെമസ്റ്റർ ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഹാൾടിക്കറ്റ് അനുവദിച്ചിരിക്കുന്ന സബ്സെന്ററുകളിൽനിന്ന് മാർച്ച് 16നു രാവിലെ ലഭിക്കും. വിശദവിവരം വെബ്സൈറ്റിൽ. തിരിച്ചറിയൽ രേഖയുമായി പരീക്ഷകേന്ദ്രങ്ങളിൽ ഹാജരാകണം. ആദ്യ ദിവസം ഹാൾടിക്കറ്റിലെ ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടതില്ല. രണ്ടാം ദിവസംമുതൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഹാൾടിക്കറ്റുമായി ഹാജരാകണം.
സെനറ്റ് യോഗം മാറ്റി
21ന് നടത്താനിരുന്ന സർവകലാശാല സെനറ്റിന്റെ വാർഷികയോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.