ബ്രേക്ക് ദി ചെയിന്‍ കാമ്പയിനുമായി കാലിക്കട്ട് സര്‍വകലാശാലയും
തേഞ്ഞിപ്പലം: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ കാമ്പയിനുമായി കാലിക്കട്ട് സര്‍വകലാശാലയും. സര്‍വകലാശാലയിലെ പ്രധാന അഞ്ച് കേന്ദ്രങ്ങളില്‍ കൈ കഴുകുന്നതിന് ലിക്വിഡ് സോപ്പ്, സാനിറ്റൈസര്‍ എന്നിവയോട് കൂടിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷിയുടെ നേതൃത്വത്തിലാണ് സംവിധാനം ഒരുക്കിയത്. അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, പരീക്ഷാഭവന്, ടാഗോര്‍ നികേതൻ, ഡിസ്റ്റന്‍സ് എക്സാം വിഭാഗം, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും ഇത് ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാര്‍ അഭ്യർഥിച്ചു.
കോവിഡ് 19: ക്ലാസുകള്‍ നഷ്ടപ്പെടുന്നതിന് ബദലുമായി ഇഎംഎംആര്‍സി
തേഞ്ഞിപ്പലം: കോവിഡ് 19 മൂലം നഷ്ടപ്പെടുന്ന ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകളും ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലുകളുമായി കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎംആര്‍സി ബിഎസ് സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി തുടങ്ങി 88 വിഷയങ്ങളില്‍ ഇഎംഎംആര്‍സിയുടെ ഉന്നത വിദ്യാഭ്യാസ പോര്‍ട്ടലില്‍ വീഡിയോ ലക്ചറുകള്‍ ലഭ്യമാണ്.
www.emmrccalicut.org എന്ന വെബ്സൈറ്റില്‍ ഇത് ലഭ്യമാണ്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കുന്നതിന് ഇഎംഎംആര്‍സി വഴിഒരുക്കും. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരിട്ട് വിദ്യാര്‍ഥികള്‍ക്ക് നല്കാനാഗ്രിക്കുന്ന അധ്യാപകര്‍ ഇഎംഎംആര്സിയുമായി ബന്ധപ്പെടണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമായ ഡിടിഎച്ച് ചാനല്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് INYGO IPTV എന്ന മൊബൈല്‍ ആപ്പ് വഴി പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഇഎംഎംആര്‍സി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447459586, 9447626355.