University News
കരുതലോടെ ബി​രു​ദ പ​രീ​ക്ഷ​ പു​ന​രാ​രം​ഭി​ച്ചു
കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​ന്നു മാ​​റ്റി​​വ​​ച്ച പ​​രീ​​ക്ഷ​​ക​​ൾ സർവകലാശാല പു​​ന​​രാ​​രം​​ഭി​​ച്ചു. ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദം(​​റ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​ക​​ളാ​​ണ് ലോ​​ക്ക്ഡൗ​​ണ്‍ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ച് ഇ​​ന്ന​​ലെ പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. രാ​​വി​​ലെ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് റ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​മാ​​ണ് ന​​ട​​ന്ന​​ത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ൽ വ​​രു​​ന്ന അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ലെ കോ​​ള​​ജു​​ക​​ളി​​ലെ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കൊ​​പ്പം ലോ​ക്ക്ഡൗ​​ണ്‍ മൂ​​ലം വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ കു​​ടു​​ങ്ങി​​യ​​വ​​ർ​​ക്ക് അ​​ത​​തു ജി​​ല്ല​​ക​​ളി​​ലും ല​​ക്ഷ​​ദ്വീ​​പി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ക​​വ​​ര​​ത്തി​​യി​​ലും പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​തി​​ന് സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​രു​​ന്നു. പ​​രീ​​ക്ഷ​​ക​​ൾ സു​​ഗ​​മ​​മാ​​യി പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് സ​​ഹ​​ക​​രി​​ച്ച എ​​ല്ലാ​​വ​​രെ​​യും വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് അ​​ഭി​​ന​​ന്ദി​​ച്ചു. ​എ​​ട്ടി​​ന് അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു.​​ജി. പ്രൈ​​വ​​റ്റ് (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ആ​​രം​​ഭി​​ക്കും.

പ​​രീ​​ക്ഷാതീ​​യ​​തി

എം​ജി 2020 ജൂ​​ണ്‍ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ തീ​​യ​​തി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ലും ഫേ​​സ്ബു​​ക്ക് പേ​​ജി​​ലും ല​​ഭി​​ക്കും.

എം​​ബി​​എ ഫീ​​സ​​ട​​യ്ക്കാം

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ന്‍റ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ എം​​ബി​​എ നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫീ​​സ് 525 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 15 വ​​രെ​​യും ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റു​ക​ളി​ൽ.

സ​​മ​​യ​​ക്ര​​മ പ​​ട്ടി​​ക

സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ല​​ട​​ക്ക​​മു​​ള്ള അ​​ന​​ന്ത​​ര ന​​ട​​പ​​ടി അ​​ഞ്ചു മു​​ത​​ൽ പു​​ന​​രാ​​രം​​ഭി​​ക്കും. സ​​മ​​യ​​ക്ര​​മ പ​​ട്ടി​​ക വെ​ബ്സൈ​റ്റി​ൽ.

പി​​ജി പ്ര​​വേ​​ശ​​നം; 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ​​യും ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റി​​ലെ​​യും പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് (കാ​​റ്റ് എം​​ജി​​യു 2020) 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ എം​​എ, എം​​എ​​സ്‌​​സി, പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും എ​​ൽ​​എ​​ൽ​​എം, എം​​ബി​​എ, എം​​പി​​ഇ​​എ​​സ്, എം​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​മാ​​ണ് പ്ര​​വേ​​ശ​​നം. ww w.cat.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കാം. എം​​ബി​​എ. പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് ww w.admission.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 04812733595, ഇ​​മെ​​യി​​ൽ: [email protected]. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ തീ​​യ​​തി​​യ​​ട​​ക്ക​​മു​​ള്ള പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം cat.mgu.ac.in, admission.mgu.a c.in (എം​​ബി​​എ സം​​ബ​​ന്ധി​​ച്ച്) എ​​ന്നീ വെ​​ബ്സൈ​​റ്റി​​ലൂ​​ടെ പി​​ന്നീ​​ട് അ​​റി​​യി​​ക്കും.