University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് മി​ക​ച്ച തു​ട​ക്കം
ഇ​ന്ന​ലെ ആ​രം​ഭി​ച്ച കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യ്ക്ക് മി​ക​ച്ച ഹാ​ജ​ർ നി​ല രേ​ഖ​പ്പെ​ടു​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള​ള എ​ല്ലാ കോ​ള​ജു​ക​ളി​ലും 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​യി​രു​ന്നു. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നു സൗ​ക​ര്യ​പ്ര​ദ​മാ​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. 12 ന് ​ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കും.


മ​സ്റ്റ​റിം​ഗ് ത​പാ​ൽ മാ​ർ​ഗം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന പെ​ൻ​ഷ​ൻ​കാ​രും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രും നേ​രി​ട്ട് ഹാ​ജ​രാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു പ​ക​രം ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ/​ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ജൂ​ലൈ 15 ന​കം ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​യ്ക്ക​ണം. ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് വി​ഭാ​ഗം വെ​ബ്സൈ​റ്റാ​യ യി​ൽ ല​ഭ്യ​മാ​ണ്.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം (2020 21) ആ​ദാ​യ​നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നോ​ടൊ​പ്പം Anticipatory Income tax Statement
കൂ​ടി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​യ​യ്ക്കേ​ണ്ട താ​ണ്.

ടൈം​ടേ​ബി​ൾ

22 ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​റ് എം​ബി​എ (ഫു​ൾ ടൈം ​യു​ഐ​എം ഉ​ൾ​പ്പെ​ടെ/​റെ​ഗു​ല​ർ​ഈ​വ​നിം​ഗ്) (ട്രാ​വ​ൽ & ടൂ​റി​സം) (2014 സ്കീം & 2018 ​സ്കീം) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​തം (ജ​ന​റ​ൽ), ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഫി​ലോ​സ​ഫി, എം​എ​സ്‌​സി സു​വോ​ള​ജി, ഫി​സി​ക്സ്, ബോ​ട്ട​ണി, മാ​ത്ത​മാ​റ്റി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി, എം​കോം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 15 വ​രെ അ​പേ​ക്ഷി​ക്കാം.