University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 16 മു​​ത​​ൽ; ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ 23നു ​​തു​​ട​​ങ്ങും
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് അ​​റി​​യി​​ച്ചു. പ​​ഠി​​ക്കു​​ന്ന കോ​​ള​​ജ് ത​​ന്നെ​​യാ​​ണ് പ​​രീ​​ക്ഷ കേ​​ന്ദ്രം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

15 മു​​ത​​ൽ ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​ആ​​രം​​ഭി​​ക്കും. ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ്രാ​​ക്്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചെ​​യ​​ർ​​മാ​​ൻ​​മാ​​രു​​മാ​​യി ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12.30ന് ​​വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് ന​​ട​​ത്തും. ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു.

എം​​ഫി​​ൽ പ്ര​​വേ​​ശ​​നം; പ്ര​​വേ​​ശ​​ന പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ 201920 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. അ​​ഡ്മി​​ഷ​​ൻ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

ഓ​​ണ്‍​ലൈ​​ൻ ഷോ​​ർ​​ട്ട് ടേം ​​കോ​​ഴ്സ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ർ​​യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സും മും​​ബൈ എം​​ഇ​​എ​​സ് പി​​ള്ള കോ​​ള​​ജ് ഓ​​ഫ് എ​​ജ്യൂ​​ക്കേ​​ഷ​​നും സം​​യു​​ക്ത​​മാ​​യി ’ഇ​​ൻ​​ക്ലൂ​​സീ​​വ് ലേ​​ണിം​​ഗ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഏ​​ഴ് ദി​​വ​​സ​​ത്തെ ഓ​​ണ്‍​ലൈ​​ൻ ഷോ​​ർ​​ട്ട് ടേം ​​കോ​​ഴ്സ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 10 മു​​ത​​ൽ 18 വ​​രെ​​യാ​​ണ് ക്ലാ​​സ്. ദി​​വ​​സം ഓ​​ണ്‍​ലൈ​​നാ​​യി ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റും വീ​​ഡി​​യോ സെ​​ഷ​​ന​​ട​​ക്ക​​മു​​ള്ള ഓ​​ഫ്‌ലൈ​​നിൽ മൂ​​ന്നു​​മ​​ണി​​ക്കൂ​​റു​​മാ​​ണ് സെ​​ഷ​​നു​​ക​​ൾ. ഓ​​ണ്‍​ലൈ​​ൻ സെ​​ഷ​​നു​​ക​​ൾ ഗൂ​​ഗി​​ൾ മീ​​റ്റി​​ലും ഓ​​ഫ്‌ലൈ​​ൻ സെ​​ഷ​​നു​​ക​​ൾ ഗൂ​​ഗി​​ൾ ക്ലാ​​സ്റൂം മു​​ഖേ​​ന​​യു​​മാ​​ണ് ന​​ട​​ത്തു​​ക. ഫൈ​​ന​​ൽ ഗ്രേ​​ഡ് അ​​സൈ​​ൻ​​മെ​​ന്‍റ ് ഗൂ​​ഗി​​ൾ ക്ലാ​​സ്റൂ​​മി​​ലാ​​ണ് ന​​ട​​ക്കു​​ക. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കും. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് 500 രൂ​​പ. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 04812731580, 9495213248, 984673 5917. ഇ​​മെ​​യി​​ൽ: iucdsmg [email protected].