2020 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ (2013 അഡ്മിഷന് മുന്‍പ്) 2010. 2011 അഡ്മിഷൻ മേഴ്സി ചാൻസ് 2012 അഡ്മിഷൻ സപ്ലിമെന്ററി ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷകൾ 25നു മുന്‍പ് ഓണ്‍ലൈനായി ലഭിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (2017 അഡ്മിഷൻ റെഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി. 2013 അഡ്മിഷൻ മെഴ്സി ചാൻസ്) കെമിസ്ട്രിയുടെ പ്രാക്ടിക്കലും പ്രോജക്ട് വൈവ പരീക്ഷയും 29മുതൽ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം ഓണ്‍ലൈൻ പഠനരീതിയിലേക്ക്
ലോകം മുഴുവൻ കോവിഡ്19 ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധ്യാപനം ക്ലാസ് മുറികളിൽ നിന്നും സൈബർ ഇടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ വിദഗ്ദ്ധമായ ഉപയോഗത്തിലൂടെ വിദ്യാഭ്യാസമെന്ന മൗലികാവകാശം വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടാതിരിക്കാൻ സർക്കാരും സ്ഥാപനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരള സർവകലാശാലയും ഈ സംരംഭത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കായി ജൂണ്‍ ഒന്നുമുതൽ ഓണ്‍ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാം ഘട്ടമായി ജൂണ്‍ അവസാനവാരം മൂന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സാങ്കേതികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്ക് സമാന്തരപഠനമാർഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഡയറക്ടർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലയോള കോളജ് ഓഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം, തിരുവനന്തപുരം നടത്തുന്ന എംഎസ്ഡബ്ല്യു & എംഎഎച്ച്ആർഎം കോഴ്സുകളിലേക്ക് 15മുതൽ താഴെ പറയുന്ന ലിങ്ക് വഴി ഓണ്‍ലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14.
ലിങ്ക്
പരീക്ഷാഫീസ്
സർവകലാശാലയുടെ കാര്യവട്ടം കാന്പസിലെ പഠന വകുപ്പുകളിൽ (സിഎസ്എസ്) 24 ന് ആരംഭിക്കുന്ന പി.ജി നാലാം സെമസ്റ്റർ പരീക്ഷയുടെ ഫീസ് 18 വരെയും പിഴയോടുകൂടി 22 വരെയും ഓണ്‍ലൈനായി അടയ്ക്കാം.
ടൈംടേബിൾ
2020 മാർച്ച് 23 മുതൽ 30 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്നതും ലോക്ഡൗണ്‍ കാരണം നീട്ടി വച്ചതുമായ അഞ്ചാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008 സ്കീംസപ്ലിമെന്ററി, പാർട്ട്ടൈം, ഫൈനൽ മേഴ്സി ചാൻസ്) പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ദീപ കെ.ഗോപാൽ, ഒ.രേണുക, ബി.ആർ.രമ്യ , എൻ.ഷാർജ (മലയാളം), ഗീതു എലിസബത്ത് തോമസ്, ആർ.എസ്. ദൃശ്യ രവി, മൻതോഷ് കുമാർ (ബയോടെക്നോളജി), പി. അനിൽകുമാർ (ഇക്കണോമിക്സ്), ജെസ്ന മൊഹമ്മദ് (മെക്കാനിക്കൽ എൻജിനിയറിംഗ്), ആർ.എസ്.ബീന, എൽ. രമ്യ ഹരിഹരൻ (സോഷ്യോളജി), സൂസൻ കുര്യൻ (സുവോളജി), ആർ. ശ്രീരേഖ (അക്ക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), എം. അമീൻ ഷാ, വി.എസ് .സുമി (കെമിസ്ട്രി), മഞ്ജു എസ്. നായർ (കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) എന്നിവർക്ക് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം പിഎച്ച്ഡി നൽകി.