University News
ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നും 22 വൈ​കി​ട്ട് അ​ഞ്ചു വ​രെ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷാ​ഫീ​സ് : ജ​ന​റ​ല്‍ 280/ രൂ​പ. എ​സ് സി/​എ​സ്ടി 115 രൂ​പ. വെ​ബ്‍​സൈ​റ്റ് : www.cuonline.ac.in/ug.

ബി ​എ സോ​ഷ്യോ​ള​ജി പ്ര​വേ​ശ​നം

വ​യ​നാ​ട്‌ ചെ​ത​ല​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ബി ​എ സോ​ഷ്യോ​ള​ജി റെ​സി​ഡ​ൻ​ഷ​ൽ പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക വ​ർ​ഗ​വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം ആ​ണ് യോ​ഗ്യ​ത. അ​പേ​ക്ഷ ഫോം ​ഐ ടി ​എ​സ് ആ​ർ ഓ​ഫീ​സി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.uoc.ac.in) നി​ന്നും ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി 27. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 04936 238500, 9605884635, 9447637542, 9961665214 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ : സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും വി​ര​മി​ച്ച​വ​രു​ടെ ഫോം 16 ​വെ​ബ്സൈ​റ്റി​ൽ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ 201920 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​ദാ​യ​നി​കു​തി വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഫോം 16/ ​ഇ​ൻ​കം സ്റ്റേ​റ്റ്മെ​ൻ​റ് (ടാ​ക്സ​ബി​ൾ ഇ​ൻ​കം പ​രി​ധി​യി​ൽ കു​റ​വാ​യ​വ​ർ​ക്ക്) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ പെ​ൻ​ഷ​നേ​ഴ്‌​സ് സ്പോ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോം 16 ​ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് നി​ശ്ച​യി​ക്കു​ന്ന തീ​യ​തി​ക്കു മു​ൻ​പാ​യി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.