കാലിക്കട്ട് സർവകലാശാല ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും
തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയതിനെ തുടർന്ന് ഇന്നു മുതൽ കാലിക്കട്ട് സർവകലാശാലാ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. എ,ബി കാറ്റഗറിയിൽ ഉള്ള ജീവനക്കാർ മുഴുവനായും സി,ഡി ഗ്രൂപ്പ് ജീവനക്കാർ അമ്പത് ശതമാനവും ജോലിക്ക് ഹാജരാകും.
വിദ്യാർഥികൾ അടക്കം സന്ദർശകർക്കുള്ള നിയന്ത്രണം തുടരും. അത്യാവശ്യ കാര്യങ്ങൾക്ക് ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.