കാലിക്കട്ട് സർവകലാശാല ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, പത്ത് സെമസ്റ്റർ ബിആർക് പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
മൂന്ന്, നാല് സെമസ്റ്റർ എംഎസ് സി ബയോടെക്നോളജി (നാഷണൽ സ്ട്രീം 2018 പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ ഏഴുവരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. സാധരണ ഫോമിൽ ആണ് അപേക്ഷിക്കേണ്ടത്.