ഐഎംകെ യിൽ സ്പോട്ട് പ്രവേശനം
എംബിഎ (ട്രാവൽ ആന്‍ഡ് ടൂറിസം സിഎസ്എസ്), എംബിഎ (ഈവനിംഗ് റെഗുലർ സിഎസ്എസ്) എന്നിവയ്ക്കുളള സ്പോട്ട് പ്രവേശനം ഏഴിന് രാവിലെ 10 ന് സർവകലാശാല കാര്യവട്ടം കാന്പസിലുളള ഐഎംകെ യിൽ നടക്കും. രണ്ട് പ്രോഗ്രാമുകൾക്കും സീറ്റുകൾ ലഭ്യമാണ്. സെലക്ട്/റാങ്ക് ലിസ്റ്റിലുളളവർക്ക് പങ്കെടുക്കാം.
പുതുക്കിയ പരീക്ഷാതീയതി
8, 14 തീയതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും 11 ന് നടക്കുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയും നടത്തും.
ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
ഒമ്പതു മുതൽ ആരംഭിക്കുന്ന ബിഎ/ബിഎ അഫ്സൽഉൽഉലമ പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി (സെപ്റ്റംബർ 2019 സെഷൻ), പാർട്ട് ഒന്ന്, രണ്ട് ബികോം ആന്വൽ സ്കീം സപ്ലിമെന്ററി എന്നീ പരീക്ഷകൾക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ടൈംടേബിൾ
15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
28 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്ററ് എംബിഎൽ പരീക്ഷയുടേയും 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷയുടേയും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ട ാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷ 15 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒക്ടോബറിൽ ആരംഭിക്കുന്ന എംസിഎ രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ റെഗുലർ ആന്‍ഡ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ എട്ടു മുതൽ ആരംഭിക്കും. 18 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
28 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്സ് ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഒമ്പതു വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.