2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷയുടെ വൈവ 11, 14 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ പരീക്ഷകളുടെ വൈവ പരീക്ഷകൾ ഒന്‍പതു മുതൽ 17 വരെ ലയോള കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
എട്ടു മുതൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾക്ക് സർവകലാശാലയുടെ കീഴിലുളള ലോ കോളജുകൾ, കാലിക്കറ്റ് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, തേഞ്ഞിപ്പാലം കൂടാതെ ഗവ.കോളജ്, നാട്ടകം, കോട്ടയം, സെന്റ്.മൈക്കിൾസ് കോളജ്, ചേർത്തല എന്നീ രണ്ട് പുതിയ പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിച്ചു. ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പരീക്ഷാസമയത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിബിഎ 2017 അഡ്മിഷൻ റെഗുലർ, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ ബിരുദ (2013 മുൻപുളള സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 23വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ (2013 അഡ്മിഷന് മുൻപ്) ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2010 ആൻഡ് 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനം സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സിഎസിഇഇ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (ഈവനിംഗ്) കോഴ്സ്, യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: മൂന്നു മാസം, ക്ലാസ്: തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെ, ഫീസ്:6,000/ രൂപ.
പി.ജി ഡിപ്ലോമ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സ്, യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി: ഒരു വർഷം, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ്ഫീസ്: 16,500/രൂപ.
സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ കോഴ്സ്, യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, ജിഎൻഎം/ബിഎസ്സി നഴ്സിംഗ് കൂടാതെ കേരള നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഫീസ്: 7500/ രൂപ, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ് കാലാവധി: ആറ് മാസം
www.keralauniversity.ac.in ൽ നിന്നും 23 ാം നന്പർ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് SBI ബാങ്കിൽ A/C.No 57002299878 ൽ 100 രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടർ, സി.എ.സി.ഇ.ഇ, കേരള സർവകലാശാല പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം 695033 വിവാസത്തിൽ അയയ്ക്കുക. അപേക്ഷ തപാലിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22 വരെ നീട്ടി.