University News
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തി​യ ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍​മാ​രെ നി​യ​മി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ​ത്ത് പു​തി​യ ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍​മാ​രെ ഗ​വ​ര്‍​ണ്ണ​ര്‍ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്തു. ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. പു​തി​യ ഡീ​ന്‍​മാ​ര്‍ ഡോ. ​എ​സ്. സു​നി​ല്‍ കു​മാ​ര്‍ (ഫൈ​ന്‍ ആ​ര്‍​ട്‌​സ്), ഡോ. ​ഇ.​കെ. സ​തീ​ഷ് (കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്), ഡോ. ​കെ.​പി. മ​നോ​ജ് (എ​ഡ്യു​ക്കേ​ഷ​ൻ), ഡോ. ​വി. വി​നോ​ദ് (എ​ൻ​ജി​നി​യ​റിം​ഗ്), ഡോ. ​ടി.​വി. മ​ധു (ഹ്യു​മാ​നി​റ്റീ​സ്), ദാ​മോ​ദ​ര്‍ പ്ര​സാ​ദ് (ജേ​ര്‍​ണ​ലി​സം), ഡോ. ​കെ.​എം. അ​നി​ല്‍ (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍), ആ​ര്‍.​കെ. ബി​ജു (നി​യ​മം), ഡോ. ​പി.​ജെ. ബീ​ന ഫി​ലോ​മി​ന (മെ​ഡി​സി​ന്‍), ഡോ. ​വി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍ (സ​യ​ന്‍​സ്).

അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്ക് ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് കോ​ഴ്‌​സ് ഡി​സൈ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​രാ​ഴ്ച​ത്തെ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ.​പി. മീ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ല്‍. ജോ​ഷി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ജ​ക്ട് ഹെ​ഡ് ഡോ.​കെ.​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. അ​ബ്ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ഫീ​സ് അ​ട​ക്കു​ന്ന​തി​നും 11 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സൗ​ക​ര്യ​മു​ണ്ടാ​വും. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ല്‍ 280 രൂ​പ, എ​സ് സി/ ​എ​സ്ടി 115 രൂ​പ. വെ​ബ്‌​സൈ​റ്റ്: www.cuonline.ac.in/ug ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ പ്ല​സ്ടു ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ വി​വ​ര​ങ്ങ​ളും സ്വ​യം തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തി​നും പു​തി​യ കോ​ള​ജ് ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി ചേ​ര്‍​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് http://cuonline.ac.in/ug/ വെ​ബ് പേ​ജ് സ​ന്ദ​ര്‍​ശി​ക്കു​ക.

ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റി​ല്‍ ഹ്ര​സ്വ​കാ​ല പ്രോ​ഗ്രം

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്/ സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ര്‍​ക്കാ​യി 24 മു​ത​ല്‍ 30 വ​രെ ന​ട​ത്തു​ന്ന ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍റ് ഓ​ണ്‍​ലൈ​ന്‍ പെ​ഡ​ഗോ​ഗി പ്രോ​ഗ്രാ​മി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തി​യ​തി 15. ഏ​ത് വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. വെ​ബ്‌​സൈ​റ്റ്: ugchrdc.uoc.ac.in വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407351.
More News