ഏകജാലക പിജി പ്രവേശനം: തിരുത്തലുകള്‍ക്ക് അവസരം
ഏകജാലക പിജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷയില്‍ ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനുള്ള സൗകര്യം ഒരുക്കി. എഡിറ്റിംഗ് പൂര്‍ത്തീകരിച്ച് അന്തിമ സമര്‍പ്പണം നടത്തി പ്രിന്റൗട്ട് എടുത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. നിലവില്‍ സര്‍വകലാശാലയിലേക്ക് ഇമെയില്‍ മുഖേന ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ തിരുത്തുന്നതിന് അപേക്ഷിച്ചവര്‍ സൗകര്യം ഉപയോഗപ്പെടുത്തണം.
സര്‍വകലാശാലാ കാമ്പസ് എല്‍എല്‍എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
നിയമപഠനവകുപ്പില്‍ നടത്തുന്ന എല്‍എല്‍എം (സ്വാശ്രയം, രണ്ട് വര്‍ഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 22 വൈകുന്നേരം അഞ്ചിന്. ഫീസ് ജനറല്‍ 370 രൂപ (എസ് സി/ എസ്ടി 160 രൂപ). രണ്ട് ഘട്ടങ്ങളായി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേര്ഡും ലഭിക്കുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസടച്ചതിന് ശേഷം റീലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കണം. ഫോണ്‍: 0494 2407584, 2407016. വെബ്സൈറ്റ്: www.cuonline.ac.in
പരീക്ഷകള്‍ മാറ്റി
15 മുതല്‍ നടത്താനിരുന്ന താഴെ കൊടുത്ത പരീക്ഷകള്‍ 22 മുതല്‍ നടക്കും. നാലാം സെമസ്റ്റര്‍ ബിപിഎഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍/ സപ്ലിമെന്ററി, നാലാം വര്‍ഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്, 2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, സര്‍വകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) എട്ടാം സെമസ്റ്റര്‍ ബിടെക് (2014 സ്കീം) റഗുലര്‍, നാലാം വര്‍ഷ ബിഎച്ച്എം (2014 മുതല്‍ പ്രവേശനം) റഗുലര്‍/ സപ്ലിമെന്ററി.
ബിആര്‍ക് തിസീസ്
പത്താം സെമസ്റ്റര്‍ ബിആര്‍ക് തിസീസ് സമര്‍പ്പിക്കുന്നതിനുള്ള തിയതി 29 വരെ നീട്ടി.
പരീക്ഷാഫലം
ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.