പുതുക്കിയ പരീക്ഷാതീയതി
2020 ജൂലൈ എട്ട്, 10, 13, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിഎച്ച്എം (2019 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, അഞ്ച്, 10, 12 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിഎച്ച്എം (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് 2016 അഡ്മിഷൻ റെഗുലർ, 20132015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ ആറുമുതൽ ആരംഭിക്കും. 23 വരെ അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎൽഐബിഐഎസ്സി. (2019 അഡ്മിഷൻ റഗുലർ) എംഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്മെന്റ് മാത്രം), 2019 ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി,മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. 23 വരെ അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിവോക് (2018 അഡ്മിഷൻ റെഗുലർ പുതിയ സ്കീം) പരീക്ഷകൾ നവംബർ നാലുമുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
രണ്ടാം സെമസ്റ്റർ ബിവോക് (201518 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ നവംബർ 12 മുതൽ. 23 വരെ അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷാതീയതി നീട്ടി
രണ്ടാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്), സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് 23 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാം സെമസ്റ്റർ (റഗുലർ) എംഎസ്സി കെമിസ്ട്രി ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.