University News
ബി​രു​ദ പ്ര​വേ​ശ​നം: ആ​റാം അ​ലോ​ട്ട്മെ​ന്‍റ്
ക​ണ്ണൂ​ർ: 202021 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​സ്‌​സി/​എ​സ്ടി ആ​റാം അ​ലോ​ട്ട്മെ​ന്‍റ് http://admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖേ​ന മാ​ത്രം അ​ട​ച്ച് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്‌. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്‌ 830 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന്‌ 770 രൂ​പ​യു​മാ​ണ്‌. യു​ജി പ്ര​വേ​ശ​നം​അ​ഡ്മി​ഷ​ൻ ഫീ​സ് (ജ​ന​റ​ൽ/​എ​സ്ഇ​ബി​സി),യു​ജി പ്ര​വേ​ശ​നം​അ​ഡ്മി​ഷ​ൻ ഫീ​സ് (എ​സ്‌​സി/​എ​സ്ടി)​എ​ന്നീ കാ​റ്റ​ഗ​റി​യി​ൽ മാ​ത്രം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്‌. മ​റ്റു കാ​റ്റ​ഗ​റി​യി​ൽ ഫീ​സ​ട​ച്ചാ​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്‌ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ല​ഭി​ച്ച് ഫീ​സ് അ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

കോ​ള​ജ് പ്ര​വേ​ശ​നം

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്ഥി​ര പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്‌. ഇ​തു​വ​രെ​യു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​ച്ചു​വാ​ങ്ങി പു​തു​താ​യി ല​ഭി​ച്ച കോ​ള​ജി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്‌. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0497 2715261, 0497 2715281, 7356948230 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഇ​മെ​യി​ൽ: [email protected]

ബി​രു​ദ പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഗ​വ​ൺ​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24,25 തീ​യ​തി​ക​ളി​ൽ ന‌​ട​ക്കും. കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് (എ​സ്‌​സി/​എ​സ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്കും നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ഒ​ഴി​വു​ക​ളു​ടെ ലി​സ്റ്റ് നാ​ളെ മു​ത​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സ്പോ​ട്ട് അ​ഡ്മി​ഷ​ന് പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ർ അ​ത​ത് കോ​ള​ജു​ക​ളി​ൽ 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷ (സ്പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഫോ​ൺ​ന​മ്പ​ർ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ​യും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും) സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 24ന് ​സ​ർ​വ​ക​ലാ​ശാ​ല അ​ത​ത് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് കൈ​മാ​റും.

ഇ​തി​ന​കം പ്ര​വേ​ശ​നം ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​യി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ മു​മ്പ് പ്ര​വേ​ശ​നം ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങേ​ണ്ട​തു​ള്ളൂ. മു​മ്പ് ഓ​പ്ഷ​ൻ​സ് ന​ൽ​കി​യ കോ​ള​ജു​ക​ളി​ൽ/​പ്രോ​ഗ്രാ​മു​ക​ളി​ൽ മാ​ത്ര​മാ​ണ് അ​പേ​ക്ഷ​ക​ർ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

24,25 തീ​യ​തി​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​നു​ശേ​ഷം വീ​ണ്ടും എ​സ്‌​സി/​എ​സ്ടി ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ക​ത്തും.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ തീ​യ​തി​യി​ൽ മാ​റ്റം

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​ന്നും നാ​ളെ​യു​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 26, 27, 30 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.