ബിരുദ പ്രവേശനത്തിന് അവസരം
202021 അദ്ധ്യയന വര്‍ഷത്തേക്ക് സ്വാശ്രയ കോളജുകളില്‍ പുതുതായി അഫിലിയേഷന് ലഭിച്ച ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാർഥികള്‍ക്ക് അവസരം. ലേറ്റ് രജിസ്ട്രേഷന് ഉള്‍പ്പെടെ ക്യാപ് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചവര്‍ക്ക് 21 മുതല്‍ 24ന് വൈകീട്ട് മൂന്നുവരെ
ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിന് അവസരമൊരുക്കിയിട്ടുണ്ട്. 25 മുതല്‍ 30 വരെ മെറിറ്റ് അടിസ്ഥാനത്തില്‍ കോളജുകളില്‍ പ്രവേശനം നടക്കും
ബിഎഡ് പ്രവേശനം
202022 അദ്ധ്യയന വര്‍ഷത്തെ ബിഎഡ്. പ്രവേശനത്തിന്റെ അഡീഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളില്‍ എസ്സി., എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും നവംബര്‍ 21ന് മുമ്പായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്.
എംഎസ്ഡബ്ല്യു പ്രവേശനം
സുല്‍ത്താന്‍ബത്തേരി എംഎസ്ഡബ്ല്യു സെന്ററില്‍ 202021 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ നവംബര്‍ 24ന് രാവിലെ 11 ന് അസല്‍ രേഖകളുമായി സെന്ററില്‍ ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് 04936 226258
എംഎ ഫോക്ര്ലോര് സ്റ്റഡീസ് പ്രവേശനം
സ്കൂള്‍ ഓഫ് ഫോക്ര്ലോര് സ്റ്റഡീസ്, 2020 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട101 മുതല്‍ 150 വരെയുള്ളവര്‍ക്ക് പ്രവേശന അഭിമുഖം നടത്തുന്നു. വിവരങ്ങള്‍ക്ക്9495901510
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗത്തില്‍ 201416, 201517 വര്‍ഷങ്ങളില്‍ എംഎസ് സി കോഴ്സിനു പഠിച്ചിരുന്നവരും 2011ല്‍ ഗവേണഷണത്തിന് പ്രേവശനം ലഭിച്ചവരും അവരുടെ കോഷന്‍ ഡെപ്പോസിറ്റ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഡിസംബര്‍ 20ന് മുമ്പായി കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സര്‍വകലാശാല ഫണ്ടിലേക്ക് കണ്ടുകെട്ടുന്നതാണ്.
പരീക്ഷ
ഒക്ടോബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2011 സ്കീം ബി.ബി.എ., എല്‍ .എല്‍.ബി. ഓണേഴ്സ്, 2015 സ്കീം മൂന്ന് വര്‍ഷ എല്‍എല്‍ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ 24ന് നടക്കും.
2014 പ്രവേശനം 2008 സ്കീം നാലാം സെമസ്റ്റര്‍ മൂന്നാം വര്‍ഷഎല്‍എല്‍ബി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24, 30 തീയതികളില്‍ നടക്കും.
പരീക്ഷാഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഫില്‍ കോമേഴ്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സിസിഎസ്എസ് നാലാം സെമസ്റ്റര്‍ എംഎ മ്യൂസിക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2012, 13, 14 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബിടെക്., പാര്‍ട്ട് ടൈം ബിടെക് ഇന്റെണല്‍ എക്സാമിനേഷന് ഇംപ്രൂവ്മെന്റ് ഓഗസ്റ്റ് 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎസ് സി ഫോറന്‍സിക് സയന്‍സ് പ്രവേശനം
202021 അദ്ധ്യയന വര്‍ഷത്തെ എംഎസ്സി ഫോറന്‍സിക് സയന്‍സ് പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പോലീസ് വിഭാഗത്തില്‍പ്പെട്ടവര്‍ നവംബര്‍ 25നു മുമ്പായി 9037298294 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
എംഎഡ് പ്രവേശനം
വിദ്യാഭ്യാസ പഠന വകുപ്പില്‍ എംഎഡിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23ന് രാവിലെ 11 ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് education.uoc.ac.in ,0494 2407251 .
തിരുത്ത്
ഹെല്‍ത്ത് സെന്റര്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ നല്‍കുന്നതിന് എസ്എസ്എല്‍സിയും ഹോസ്പിറ്റലുകളിലെ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.