ബിടെക് സ്പോട്ട് അഡ്മിഷന്
സര്‍വകലാശാല എൻജിനfയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി, മെക്കാനിക്കല്‍ എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 25 മുതല്‍ 30 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547105479, 9995999208,
ലൈഫ് ലോംഗ് ലേണിംഗ് വകുപ്പിന്റെ ചുമതല ഡോ. ബിന്ദുവിന്
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിനെ വിദ്യാഭ്യാസ പഠനവകുപ്പിന്റെ കീഴില്‍ ഒരു പ്രത്യേക ഘടകമാക്കിയും വകുപ്പിന്റെ ചുമതല ഡോ. സി.എം. ബിന്ദുവിന് നല്‍കിയും ഉത്തരവായി. പ്രഫ. സി.നസീമ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണിത്.
വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
കോഴിക്കോട് പേരാമ്പ്രയില്‍ എംസിഎ., എംഎസ്ഡബ്ല്യു കോഴ്സുകള്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് 500 ചതുരശ്രമീറ്റര്‍ ഫ്ളോര്‍ ഏരിയയുള്ള അനുയോജ്യമായ കെട്ടിടം ന്യായമായ വാടകനിരക്കില്‍ ആവശ്യമുണ്ട്. താല്പര്യമുള്ള ഉടമകള്‍ പ്രതീക്ഷിക്കുന്ന വാടക രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ കെട്ടിടത്തിന്റെ സ്കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം യൂണിവേഴ്സിറ്റി എൻജിനിയര്‍, എൻജിനിയറിംഗ് വിഭാഗം, കാലിക്കട്ട് സര്‍വകലാശാല, മലപ്പുറം 673 635 എന്ന വിലാസത്തില്‍ ര്‍ 30ന് മൂന്നിന് മുമ്പായി ലഭിക്കത്തക്കവിധം അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0494 2407306, 7302, 7309, 7304