പുതുക്കിയ പരീക്ഷാകേന്ദ്രം
30, ഡിസംബർ രണ്ട്, നാല് എന്നീ തീയതികളിൽ നടക്കാനിരിക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്/സിആർ ബിഎ/ബിഎസ്സി/ബികോം പരീക്ഷകൾക്ക് സെന്റാറായിരുന്ന എൻഎസ്എസ് കോളജ് നിലമേൽ ഇലക്ഷൻ ഡിസ്ട്രിബ്യൂഷൻ സെന്റർ ആയതിനാൽ ഇവിടെ വച്ച് നടത്താനുള്ള പരീക്ഷകൾ എംഎംഎച്ച്എസ്എസ് ബംഗ്ലാംകുന്ന്, നിലമേലിൽ അന്നേ ദിവസങ്ങളിൽ നടത്തും.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ കന്പ്യൂട്ടർ സയൻസ് വകുപ്പിൽ 2020 22 ബാച്ച് എംടെക് കന്പ്യൂട്ടർ സയൻസ് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 10ന് കന്പ്യൂട്ടർ സയൻസ് വകുപ്പിൽ നേരിട്ട് ഹാജരാകണം.