ഓണ്‍ലൈൻ കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരിശീലനം
കോട്ടയം: എംജി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ വിഎച്ച്എസ്ഇ കരിയർ മാസ്റ്റർമാർക്കായി സംസ്ഥാനതല ഓണ്‍ലൈൻ കരിയർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പരിശീലനം സംഘടിപ്പിക്കും.
ജനുവരി ഒന്നുമുതൽ 16 വരെയാണ് പരിശീലനം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 28ന് രാവിലെ 10ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അധ്യക്ഷത വഹിക്കും. യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മേധാവി പ്രഫ. ടി.വി. തുളസീധരൻ, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് ജോയിന്റ് ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ഇ.ആർ. മിനി, സിജിസിസി സംസ്ഥാന കോഓർഡിനേറ്റർ എ. എം. റിയാസ്, ടി. സജിത് കുമാർ, ജി. ജയശങ്കർ പ്രസാദ്, ഡെപ്യൂട്ടി ചീഫ് ആർ. ദീപു എന്നിവർ പങ്കെടുക്കും.