University News
ഡി​ഗ്രി, പി​ജി പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി 10 വ​രെ നീ​ട്ടി
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി 10 വ​രെ നീ​ട്ടി. 100 രൂ​പ ഫൈ​നോ​ടു കൂ​ടി 17 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷാ​ഫോം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍), വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബ്ലോ​ക്ക്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പി​ഒ, മ​ല​പ്പു​റം 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ജ​നു​വ​രി 20ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. 2014 സ്‌​കീം 2014, 2015 പ്ര​വേ​ശ​നം, 2009 സ്‌​കീം 2012, 2013 പ്ര​വേ​ശ​നം, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക്. 2009 സ്‌​കീം 2012, 2014 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ജ​നു​വ​രി 11 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രേ​യും ഫീ​സ​ട​ച്ച് 15 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

സി​യു​സി​എ​സ്എ​സ്‌ എം​എ ഇം​ഗ്ലീ​ഷ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2018 സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ‌

തി​രു​ത്ത്

‌2005 മു​ത​ലു​ള്ള പ്ര​വേ​ശ​നം അ​വ​സാ​ന വ​ര്‍​ഷ ബി‌​കോം പാ​ര്‍​ട്ട് 3 വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ തീ​ര്‍​ന്നു​പോ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ അ​ഞ്ച് പേ​പ്പ​റു​ക​ള്‍ വ​രെ ഓ​രോ പേ​പ്പ​റി​നും 2760 രൂ​പ​യും അ​ധി​കം വ​രു​ന്ന ഓ​രോ പേ​പ്പ​റി​നും ആ​യി​രം രൂ​പ വീ​ത​വു​മാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്.

പി‌​എ​ച്ച്ഡി ന​ല്കി

ഇ​ന്ന​ലെ ചേ​ര്‍​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം താ​ഴെ പ​റ​യു​ന്ന​വ​ര്‍​ക്ക് പി​എ​ച്ച്ഡി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ടി.​എ​ൻ. ഷ​മീ​ര്‍, പി.​എ. റു​ക്‌​സാ​ന (അ​റ​ബി​ക്), അ​നീ​ഷ് പോ​ള്‍, പി.​ആ​ർ. റ​മി​ല​ദേ​വി, പി. ​ലോ​ലി​ത, സി.​പി. ര​തീ​ഷ് കു​മാ​ര്‍ (മ​ല​യാ​ളം), സ​മീ​റ ഹ​നീ​ഫ് (ഇം​ഗ്ലീ​ഷ്), എ​ബി​ന്‍ തോ​മ​സ് (കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍), വൈ. ​സു​രേ​ഖ (ബോ​ട്ട​ണി), പി.​ടി. രേ​ഷ്മ, പി.​കെ. ആ​രി​ഫ് (എ​ഡ്യു​ക്കേ​ഷ​ന്‍), ബി. ​അ​ഖി​ല (മൈ​ക്രോ​ബ​യോ​ള​ജി), യു. ​ശ്രീ​വി​ദ്യ (കൊ​മേ​ഴ്‌​സ്), കെ.​പി. റൈ​ബീ​മോ​ള്‍ (സു​വോ​ള​ജി), സാം ​ജോ​ഷി (മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ്), ആ​ർ. ദി​ലീ​പ് (ഫി​ലോ​സ​ഫി), ജോ​ഷി​യ ജോ​സ് (ഫി​സി​ക്‌​സ്), പി.​കെ. ദീ​പ (ലൈ​ബ്ര​റി സ​യ​ന്‍​സ്), എ.​എം. മ​ണി​ലാ​ല്‍(​കെ​മി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ്), വൈ​നി ഗോ​പി (ഹി​സ്റ്റ​റി).