25ന് ആരംഭിക്കുന്ന എംഡിഎസ് പാർട്ട് 1 സപ്ലിമെന്ററി തിയറി പരീക്ഷ, എംഡിഎസ് പാർട്ട് 2 സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ള കോളജുകളുടെ പട്ടിക സർവകലാശാലാ വെബ് സൈറ്റിൽ.
പരീക്ഷാ തീയതി
27നു തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ഫെബ്രുവരി 22ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നു മുതൽ ഫെബ്രുവരി ഒന്ന് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ആറു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നു മുതൽ ഫെബ്രുവരി ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഫെബ്രുവരി ഒൻപതു വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് ഒന്നിന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, രണ്ടാം വർഷ എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് ഫെബ്രുവരി നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഫെബ്രുവരി എട്ടു വരെയും സൂപ്പർഫൈനോടുകൂടി ഫെബ്രുവരി 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.