University News
ബിരുദപ്രവേശനം - തിരുത്തല്‍ വരുത്താനവസരം
202021 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ 27ന് മുമ്പായി കോളജുമായി ബന്ധപ്പെടണം.

പരീക്ഷ

2016 മുതലുള്ള പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഎസ് സി. ഹെല്‍ത്ത് ആന്‍റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എംആര്‍ക്ക് ജനുവരി 2020 റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക് ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നവംബര്‍ 20182019, ഏപ്രില്‍ 20192020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും ഒന്നാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചര്‍ നവംബര്‍ 20182019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 201920 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്‍പതിനും
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2019 മാര്‍ച്ച് 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി രണ്ടിനും ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി നവംബര്‍ 2019, മാര്‍ച്ച് 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ബിബിഎ, എല്‍എല്‍ബി ഓണേഴ്‌സ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
More News