പരീക്ഷാ ഡെസർട്ടേഷൻ
രണ്ടാംവർഷ എംഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ ഫെബ്രുവരി 22നു വൈകുന്നേരം അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഫൈനോടുകൂടി 25നു വൈകുന്നേരം അഞ്ചുവരെയും സർവകലാശാലയിൽ സമർപ്പിക്കാം.
ഫൈനൽ ഡെസർട്ടേഷൻ
ജൂലൈയിൽ നടത്താനുദ്ദേശിക്കുന്ന എംഡിഎസ് പാർട്ട് 2 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ ഡെസർട്ടേഷൻ ഫെബ്രുവരി 25നു വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സമർപ്പിക്കാം. പിഴയുൾപ്പെടെ മാർച്ച് പത്തിനു വൈകുന്നേരം അഞ്ചുവരെയും സമർപ്പിക്കാം.
തിയറി പരീക്ഷാ തിയതി
ഫെബ്രുവരി 15 മുതൽ 24 വരെ നടക്കുന്ന ഒന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.